Powered By Blogger

Friday 1 April 2011

ഈ കത്തു നിനക്കുള്ളതാണ്


നിന്നോടൊന്നും പറയാനില്ലാതെ  ഒരു  ദിനവും
അവസാനിച്ചില്ല
സ്വപ്നത്തിന്റെ ഒരു ദളം
സങ്കടത്തിന്റെ ഒരു തരി
ഇഷ്ടത്തിന്റെ ഒരു തുള്ളി
എഴുതാന്‍ പോകുന്ന  കഥയിലെ ഒരു വാക്ക്
എഴുതിപ്പോയ കവിതയിലെ ഒരു വരി
നിന്നോടൊന്നും പറയാനില്ലാതെ  ഒരു  ദിനവും
അവസാനിച്ചില്ല.
പക്ഷേ  നീണ്ട മൌനത്തിനവസാനം
വീണ്ടും സംസാരിചു തുടങ്ങുമ്പോള്‍
 എനിക്കറിയാം അല്‍പ്പം മുന്‍പ്  സംസാരിച്ചു
നിര്‍ത്തിയതിന്‍ ബാക്കി പോലെ
നമുക്കു കൈകോര്‍ക്കാന്‍ കഴിയും
അതു കൊണ്ട്
 കത്തു നിനക്കുള്ളതാണ്

9 comments:

  1. സുസ്മേഷ് ചന്ദ്രോത്ത്
    വളരെ സന്തോഷം .നന്ദി!!!

    ReplyDelete
  2. Nice attempt. All the best!

    Nandakumar

    ReplyDelete
  3. എനിക്ക് വിശക്കുന്നു ,
    എന്നെ കൊല്ലണ്ടാ...

    ReplyDelete
  4. "എഴുതിപ്പോയ കവിതയിലെ ഒരു വരി"
    എന്നത് "എഴുതിക്കഴിഞ്ഞ കവിതയിലെ ഒരു വരി.."
    എന്നും എഴുതാമായിരുന്നു...
    മനപ്പൂര്‍വമാണോ അങ്ങനെ എഴുതിയത് എന്നറിയില്ല...
    ആ വരി കൂടുതല്‍ മനോഹാരിത തരുന്നു...
    അത് തന്നെയായിരുന്നു വേണ്ടതും...

    ReplyDelete