Thursday, 23 October 2014

ക്ഷണിക തേജസ്....


ഒരു ദിവസം അവള് എന്നോട് പറഞ്ഞു.
"ആരെന്തു പറഞ്ഞാലും നമുക്കൊന്നുമില്ല".....
"നമുക്ക് : എന്ന ആ ഒരു വാക്കില് അന്ന് അവള് എന്നേയും അവളേയും പ്രപഞ്ചത്തിനെതിരേ നിര്ത്തി.
അങ്ങനെയായിരുന്നു.. അന്ന്..mobile phone f.b യും ഒന്നും ഇല്ലാത്ത അക്കാലത്ത്
Like കളും share കളും...
ഞങ്ങള് കൂട്ടൂകാര് തമ്മില് കാണുമ്പോള് ഇന്നലെ വായിച്ച കഥയിലേയോ കവിതയിലേയോ വരി പറഞ്ഞു സംസാരം തുടങ്ങും..
അത് സാഹിത്യ ചര്ച്ചയിലേക്കോ കവിത ചൊല്ലലിലേക്കോ നീളുകയും ചെയ്യും കുന്നിറങ്ങി ചെല്ലുമ്പോള് നഗരത്തിന്റെ തിരക്കുകളില് നിന്നൊക്കെ അകന്ന് മുന്വശത്ത് ഒരു കൃത്രിമ പൂന്തോട്ടം പോലുമില്ലാതെ നിറം മങ്ങിയ ചുമരുകളുമായി ഒരു കോളേജ്...
ഞങ്ങളുടെ കൂടെ സീനിയര് ക്ലാസിലെ വത്സല ചേച്ചിയായിരുന്നു വിക്ടര് ലീനസിനെ കാണാതെ പഠിച്ചിരുന്നത്
ചേച്ചിക്ക് വിക്ടറിന്റെ കഥകള് വല്യ ഇഷ്ടമായിരുന്നു...
കശുമാവിന്റെ അല്പ്പം ഉയര്ന്ന വേരില് ഇരുന്നും ജനല്പ്പടിയില് കയ്യൂന്നി നിന്ന് ദൂരെ കാവിക്കളങ്ങളിലെ പാടങ്ങളുടെ ഹരിത ഭംഗിയിലേക്ക് നോക്കി നിന്ന് കവിത ചൊല്ലിയും..... (അതല്ലാതെ എന്ത് ആര്ഭാടമായിരുന്നു എനിക്ക് അന്നുണ്ടായിരുന്നത്......)
വിക്ടറിന്റെ കഥകളിലെ ഭാഷാഭംഗി “ജ്ഞാനികളുടെ സമ്മാനം” എന്ന കഥയില് അവസാനഭാഗത്ത് അഛന്റെ മനസില് നിന്ന് തുളുമ്പാതെ സൂക്ഷിച്ചിരുന്ന വാത്സല്യത്തില് നിന്ന് തുളുമ്പി പോയ ഒരു തുള്ളി..
ആവര്ത്തിച്ചു വരുന്ന ലീല എന്ന കഥാപാത്രം ,അടുപ്പമുള്ള സുഹൃത്തിനെപോലെ വിക്ടറിന്റെ കഥകളില് വീണ്ടും വീണ്ടും സന്ദര്ശനത്തിനെത്തുന്ന മരണം. ഇതിനെ പറ്റിയൊക്കെ ചേച്ചി എപ്പോഴും വാചാലയാകും
ചേച്ചിയുടെ ക്ലാസ് അവസാനിക്കുന്ന ദിവസം ചേച്ചി എനിക്ക് ഒരു പുസ്തകം കയ്യില് തന്നിട്ട് പറഞ്ഞു.."എന്നെ ഒരു പ്രഭ്വിയെ പോലെ കരുതൂ.." വിക്ടര് ലീനസിന്റെ കഥകള്‍". പുതിയ പുസ്തകമൊന്നുമല്ല..എന്നാലും എനിക്ക് ഒരുപാട് സന്തോഷം തോന്നി.....
പിന്നീട് ദെല്ഹിയില് ജലവിഭവ വകുപ്പില് ജോലി കിട്ടി പോകുമ്പോളും തിരിച്ച് തിരുവനന്തപുരത്ത് സ്ഥലമാറ്റം കിട്ടി വരുമ്പോളും എന്റെ പെട്ടിയുടെ അടിയില് വിക്ടര് തന്നെ കവര് ചിത്രം ചെയ്ത പുസ്തകം ഞാന് നിധി പോലെ സൂക്ഷിച്ചിരുന്നു...
കാലപ്പഴക്കം കൊണ്ട് പേജുകള് നിറം മങ്ങി..ഇളം മഞ്ഞ നിറമായി അരികുകള് പൊടിഞ്ഞ് വിട്ടുപോകാന് തുടങ്ങി.
പുസ്തകോത്സവം കാണാന് പോകുമ്പോഴൊക്കെ എന്റെ മനസില് ഒരു അന്വേഷണം ഉണ്ടായിരുന്നു...ഈയിടെ ചന്ദ്രശേഖര് നായര് സ്റ്റേഡിയത്തില് നടന്ന പുസ്തകപ്രദര്ശനത്തില് ഡി.സി.യുടെ സ്റ്റാളില് നിന്ന് എനിക്ക് കിട്ടി.
പുതിയ കവര് പേജുമായി "വിക്ടര് ലീനസിന്റെ കഥകള്"
ഒരുപാട് നാളു കാത്തിരുന്ന ഒന്നിനെ പ്രതീക്ഷിക്കാതെ കണ്ടപ്പോളുണ്ടായ
സന്തോഷം.
ഇഷ്ടപ്പെട്ട പുസ്തകം വീണ്ടും വീണ്ടും വായിക്കാന് എനിക്ക് ഇപ്പോഴും ഇഷ്ടം തന്നെയാണ്..
തലോടിയും... ചേര്ത്തു പിടിച്ചും...
ചില വരികള്.. എന്നെ കൂട്ടികൊണ്ടു പോയി...
ഒരുപാടോര്മ്മകള്.... ഒരു കാലം..
"അവളെ മാത്രം കാണുകയും പ്രപഞ്ചത്തെ മുഴുവനും കണ്ടൂ എന്നഹംഭവിക്കുകയും ചെയ്ത രണ്ടു കണ്ണുകളെ അവയെ അവള് തിരിച്ചറിയാതിരിക്കുകയില്ല.
മറ്റൊന്നും പ്രധാനമല്ല-എനിക്കും അവള്ക്കും”
നാളുകള് ഏറെയായി...
ആളുകളും ഏറെ മാറി...
എങ്കിലും ചില ഇഷ്ടങ്ങള് കാലത്തിന് കയ്യും കാലും കാലും
പെട്ടുപെട്ടൊന്നും മായാതെ മങ്ങാതെ
മനസില് പതിഞ്ഞങ്ങനെ കിടക്കും.