Powered By Blogger

Tuesday 1 January 2013

പുതുവര്ഷത്തെ വരവേല്ക്കുമ്പോള്....


നീ.തിഭംഗത്തിന്റെ
നെറികേടിന്റെ.....
അസ്വസ്ഥതയുടെ
പ്രതീക്ഷതകര്‍ച്ചയുടെ.
സങ്കടങ്ങളുടെയൊക്കെ മദ്ധ്യത്തില്നിന്നു കൊണ്ടാണു ഞാന് പുതുവര്ഷപുലരിയെ നേരിട്ടത്.
മുന്പൊരിക്കലും ഇല്ലാത്ത വിധം അസ്വസ്ഥയായിരുന്നു ഞാനിന്ന്
ക്രിസ്തുമസ് അവധി     കഴിഞ്ഞ് സ്കൂള്തുറന്നിട്ടില്ല.ഓഫീസില്   പോകാന്ഇറങ്ങുമ്പോള്ഞാന്എന്റെ രണ്ടു പെണ്കുട്ടികളോടും   പറഞ്ഞു.  വൈകുന്നേരം അമ്മ വന്നിട്ടേ വാതില്തുറക്കാന്പാടുള്ളൂ. ദെല്ഹിയില്വസന്ത വിഹാറില്  നടന്ന ക്രൂര സംഭവം  കൊണ്ടു മാത്രമല്ല. കുറച്ചു നാളായി ഇങ്ങനെയൊരു ഭീതിയിലാണ്.  വൈകുന്നേരം ഓഫീസില്നിന്ന് തിരിച്ച് വരുമ്പോള്കോളിംഗ് ബെല്ലില്വിരല്  അമര്ത്തിയാലുടന്  വാതില്തുറന്നില്ലെങ്കില്നെഞ്ചൊന്നു കാളുംഞാനില്ലാത്തപ്പോള്‍ ആരു മുറ്റത്തുവന്ന് വെള്ളം ചോദിച്ചാലും കേട്ട മട്ടു വെക്കരുത്, വാതില്‍തുറക്കരുത്" എന്നു തന്നെയാണ്‍ ഞാന്‍ കുഞ്ഞുങ്ങളെ പറഞ്ഞു പഠിപ്പിക്കുന്നത്. 

ഞാന്‍ ദെല്‍ഹിയില്‍ ജലവിഭവവകുപ്പില്‍ ജോലിക്ക് ചേര്‍ന്നപ്പോള്‍   വസന്ത വിഹാറിലാണു താമസസൌകര്യം ലഭിച്ചത്.പോരുന്നതുവരെ രണ്ടുവര്‍ഷക്കാലത്തോളം അവിടെ തന്നെയായിരുന്നു താമസം. വൃത്തിയുള്ള റോഡുകളും ഏംബസികളും വലിയ ബോര്‍ഡ് വച്ച മോഡേണ്‍ സ്കൂളും എനിക്ക് ഓര്‍മ്മയുണ്ട്.എണ്ണ പുരട്ടി വെള്ളം തളിച്ചു വച്ചിരിക്കുന പച്ച്ക്കറികളുള്ള മാര്‍ക്കറ്റിന്റെ മുന്പില്‍  നിന്ന് 302 എന്ന നംബര്‍ ഉള്ള ബസില്‍ കയറിയാണു എന്നും ഓഫീസില്‍പോയിരുനത്.  അടുത്തടുത്തുള്ള പോലീസ് ടെന്റുകള്‍,രാത്രിയും പകല്‍ പോലെ.നല്ല സുരക്ഷാ ബോധം തോന്നിയിരുന്നു. പക്ഷേ എവിടെയും സ്ത്രീ സുരക്ഷിതമല്ല. പൊതു നിരത്തില്‍,പണിയിടങ്ങളില്‍,വിദ്യാലയങ്ങളില്‍, സ്വന്തം വീട്ടിനുള്ളില്‍ പോലും അപമാനിക്കപ്പെടുന്ന സ്ത്രീത്വം.....

മനുഷ്യന്റെ മൃഗതൃഷ്ണക്കിരയായി ക്രൂരമായി പീഡിപ്പിക്കപ്പെട്ട് അവള്‍ വിട വാങ്ങിയപ്പോള്‍ സംസ്ക്കാര സമ്പന്നരെന്ന് അഭിമാനിക്കുന്ന നമുക്ക് ലജ്ജിച്ച് തലതാഴ്ത്താനേ പറ്റൂ.
ഇന്നത്തെ പത്രത്തില്‍ ആഭ്യന്തരകാര്യമന്ത്രി ഷിന്ഡേ കഠിനശിക്ഷ  ഉറപ്പാക്കും വിധം നിയമഭേദഗതി കൊണ്ടുവരുന്നതു സംബന്ധിച്ച് 
എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കത്തെഴുതിയെന്ന് വായിച്ചു.  നിര്‍ദ്ദേശങ്ങള്‍ നിരവധിയായിരിക്കും.

നിയമങ്ങള്‍ കര്‍ക്കശം ആക്കുക,ലൈംഗീക ശേഷി ഇല്ലാതാക്കുക, മരണശിക്ഷ,ബോധവല്‍ക്കരണം,സുരക്ഷാ സംവിധാനം ശക്തമാക്കുക.
അങ്ങനെയങ്ങനെ...

ഇതിനെല്ലാം അപ്പുറത്തുള്ള ഒന്നുണ്ട്, സ്വയം ശുദ്ധീകരണം  തീര്‍ച്ചയായും നന്മയുടെ തിരി തെളിക്കേണ്ടത് ഒരോ മനസില്‍നിന്നു തന്നെയാണ്. 
നമ്മുടെ മഹാഗുരു പണ്ടേ പറഞ്ഞു തന്നിട്ടുണ്ട്.

"അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നുസുഖത്തിനായ് വരേണം"

എപ്പോഴും മറ്റുള്ളവരുടെ സുഖത്തിനായി പ്രവര്‍ത്തിക്കാന്‍, കഴിഞ്ഞില്ലെങ്കിലും പര പീഡനത്തില്‍ നിന്ന് മറ്റുള്ളവരെ സങ്കടപ്പെടുത്തുന്ന പ്രവൃത്തികളില്‍നിന്ന് നമുക്ക് വിട്ടു നില്‍ക്കാം.
അതാകട്ടെ പുതുവര്‍ഷത്തിലേക്കുള്ള നമ്മുടെ പ്രതിജ്ഞ...