പാടുവാൻ
ഒരു വീണയും കൂടെ എൻ പ്രിയ .....
നോക്കൂ...പാതി വായിച്ചു നിർത്തിയ ഒരു പുസ്തകം കൈപിടിച്ചെഴുന്നേൽ പ്പിക്കാനുണ്ടെങ്കിൽ പ്രഭാതങ്ങൾ എത്ര ഉന്മേഷകരം......അത് പ്രിയ കുട്ടുകാരിയുടെയാകുമ്പോൾ ഇരട്ടി സന്തോഷം….
ഉരുളക്കിഴങ്ങും
ഗോതമ്പും വിളയുന്ന പാടങ്ങൾ
...നനഞ്ഞ കളിമണ്ണിന്റെയും വൈക്കോലിന്റെയും മണമുള്ള ഗ്രാമപാതകൾ ... പൈനുകളും ഓക്ക് മരങ്ങളും നിറഞ്ഞ കാടുകൾ .... റഷ്യൻ
നാടോടിക്കഥകളിലൂടെ ചുറ്റിനടക്കുന്ന കൗതുകമായിരുന്നു യാത്ര തുടങ്ങുമ്പോൾ . പക്ഷേ “മുറിവേറ്റവരുടെ പാതകൾ” പാതി പിന്നിടുമ്പോൾ ഈ കൗതുക കാഴ്ചകൾ
മാഞ്ഞു അവിടെ
പീഡിതരുടെയും സ്വാതന്ത്ര്യ മോഹങ്ങൾ
ചവിട്ടി
മെതിക്കപ്പെട്ട് അടിച്ചമർത്തുന്നവരുടെയും
ജീവിതങ്ങൾ .....അവരുടെ ചോരയും കണ്ണ് നീരും എല്ലാം നമ്മുടെ മുന്നിൽ നിറയുന്നു....പലപ്പ്പോഴും പുസ്തകം അടച്ചു വച്ച് 'ഹരിതാ...സത്യമായും ഇതൊക്കെ നേരനുഭവങ്ങളോ?' എന്ന് അതിശയപ്പെട്ടു ചോദിയ്ക്കാൻ തോന്നും.എഴുത്തിൽ ഉടനീളം സങ്കടപെടുന്നവരെയും ഒറ്റപ്പെട്ടു പോയവരെയും ചേർത്ത് നിർത്തുന്ന, അവരുടെ
കണ്ണുനീർ ഒപ്പുന്ന എഴുത്തുകാരിയുടെ മനസ് കാണാം. അർജന്റീനിയൻ
രാഷ്ട്രീയ ജീവിതത്തിന്റെ തേര്
വാഴ്ചയിൽ ബലാത്സംഗം ചെയ്യപ്പെട്ട് അനാഥമാക്കപ്പെട്ട ഒരു അമ്മയുടെ മകനായ ജൂലിയന്റെ കഥ നമ്മെ വല്ലാതെ
അസ്വസ്ഥപ്പെടുത്തുകയും
വേദനിപ്പിക്കുകയും ചെയ്യും .
സ്നേഹവും കരുണയും
ചാലിച്ചെഴുതിയ ഈ ജീവിതാനുഭവങ്ങൾ എഴുത്തിനെ
മനോഹരമാക്കുന്നുണ്ട്.കുറച്ചു കുടി വായിക്കാനുണ്ട് .പതിയെയാണ് വായന.ഇനിയും പവിഴമല്ലിയിൽ കാറ്റുലയട്ടെ... ആശംസകൾ
