ഓർമ്മ ചിത്രം
കല്യാണം കഴിഞ്ഞതിന്റെ ആദ്യനാളുകളിൽ നാലഞ്ചു വര്ഷം പേട്ടയ്ക്കടുത്തുള്ള ഒരു വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്. വലിയ സൗകര്യമൊന്നുമില്ലാത്ത ഒരു ചെറിയ വീടായിരുന്നു അത്. മറക്കാനാവാത്ത ഒരുപാട് യാത്രകൾ പോയത് ആ വീട്ടിൽ താമസിച്ചിരുന്നപ്പോഴാണ്. അച്ഛനും അമ്മയും ദൂരെ ഗ്രാമത്തിൽ ആയിരുന്നത് കൊണ്ട് ഔദ്യോഗിക യാത്ര ഉൾപ്പെടെ എല്ലാ യാത്രകളിലും അമ്മുവും കൂട്ടിനുണ്ടായിരുന്നു. കുഞ്ഞമ്മുവിനും യാത്രകൾ വലിയ ഇഷ്ടമായിരുന്നു. വൈകുന്നേരം ഓഫിസിൽ നിന്ന് വരുമ്പോഴേ അവൾ വാശി പിടിക്കാൻ തുടങ്ങും "എനിക്ക് മിച്ചിയത് പോണം...കങ്കുമുഖത്ത് പോണം " എന്നൊക്കെ. മ്യുസിയത്തും ശംഖുമുഖത്തും മാത്രമല്ല ..അമ്പലത്തിലേക്കും ചാല മാർക്കറ്റിലേക്കും കല്യാണങ്ങൾക്കും പല പല പ്രദർശന ശാലകളിലേയ്ക്കും ദേശം വിട്ടുള്ള യാത്രകളിലും എല്ലായിടത്തും അവളും കൂടെയുണ്ടാകും .യാത്ര കഴിഞ്ഞു വീട്ടിലേക്ക് എത്തി തറയിലേക്ക് നിർത്തുമ്പോൾ കാല് നിലത്ത് തൊടാതെ 'റ്റാറ്റ തീർന്നു പോയേ...." എന്ന് പറഞ്ഞു കുറെ നേരം കരയുമായിരുന്നു. അങ്ങനെയുള്ള ഒരു സായാഹ്‌ന യാത്രയായിരുന്നു. പതിവ് പോലെ ബൈക്കിൽ നടുക്ക് അവൾ വാശി പിടിച്ചു കാഴ്ച്ചകൾ കാണാൻ എഴുന്നേറ്റു നിൽക്കുകയായിരുന്നു. പെട്ടെന്ന് ഒരു ഇടവഴിയിലേക്ക് വണ്ടി തിരിഞ്ഞപ്പോൾ 'വണ്ടി നിർത്തൂ....വണ്ടി നിർത്തൂ...." എന്ന് പറഞ്ഞു അലറി വിളിച്ചു. ഏതെങ്കിലും പുള്ളി പശുവിനെയോ പട്ടിയേയോ പൂച്ചയേയോ കണ്ടിട്ടായിരിക്കും എന്ന് വിചാരിച്ചു വണ്ടി നിർത്തി. അവിടെയെങ്ങും ഒന്നും കണ്ടില്ല . റോഡിനടുത്തുള്ള പറമ്പിൽ ചവർ അടിച്ചു വാരി ഒരു സ്ത്രീ തീ ഇടുന്നുണ്ടായിരുന്നു. പെട്ടെന്ന് അവൾ ആ കത്തി കൊണ്ടിരിക്കുന്ന ചവറു കൂനയുടെ അടുത്ത് പോയി "അമ്പായി എന്നെ രച്ചിക്കണേ... എന്ന് പറഞ്ഞു കണ്ണടച്ചു പ്രാർത്ഥിച്ചു .അമ്പലമാണെന്ന് വിചാരിച്ചായിരിക്കും. പിന്നീട് ബെഡ് ടൈം കഥ പറച്ചിൽ വേളയിൽ ഇത് കഥയായി പറഞ്ഞു ചിരിക്കുമായിരുന്നു ഞങ്ങൾ. വർഷങ്ങൾ കഴിഞ്ഞു . അമ്മു പ്ലസ് റ്റു വിനു ശേഷം ഫാഷൻ ഡിസൈൻ കോഴ്സിന് നിഫ്ട് കണ്ണൂരിൽ ചേർന്നു. പുസ്തകങ്ങളും നോട്ട് ബുക്കുകളും ഒന്നും ഇല്ലാതെ ഉള്ള പഠന രീതി .സ്വാതന്ത്ര്യത്തിന്റെയും സന്തോഷത്തിന്റെയും സൗന്ദര്യത്തിന്റെയും സമത്വത്തിന്റെയും കലയുടേയും വർണ്ണങ്ങൾ തീർത്ത നാലു വർഷങ്ങൾ... ആൺപെൺ ഭേദമില്ലാതെ ധാരാളം നല്ല സുഹൃത്തുക്കൾ പാർവതി... ശ്രേയ .... ഐശ്വര്യ ….. ട്രെസ ....അങ്ങനെ നല്ല കുറെ കൂട്ടുകാരെ കിട്ടി. അടക്കവും ഒതുക്കവും ഉള്ള പെൺ കുട്ടികളല്ല . ശാരദക്കുട്ടി റ്റീച്ചർ പറഞ്ഞ പോലെ തുള്ളി ചാടി നടക്കുന്ന ഉത്സാഹവതികളായ പെൺകുട്ടികൾ ...ആഹ്ളാദ പറവകൾ. തമാശ പറഞ്ഞിരുന്ന ഒരു ഒഴിവു ദിനം അമ്മു കുട്ടിക്കാലത്തെ ഈ പ്രാർത്ഥനയുടെ കഥ ഹോസ്റ്റലിലെ കൂട്ടുകാരികളുടെ അടുത്ത് പറഞ്ഞു. കഥ പറഞ്ഞ ആളും കഥ കേട്ടിരുന്നവരും അത് മറന്നിരിക്കാം ...പക്ഷെ ചിത്രകാരിയായ ശ്രേയയുടെ മനസ്സിൽ അത് വർണ്ണങ്ങളായി മാറിയിരുന്നു. അത് കൊണ്ടല്ലേ നാലു വർഷങ്ങൾക്കിപ്പുറം ബിരുദദാനച്ചടങ്ങിന്റെ ദിവസം ആ സംഭവം ഒരു വർണ്ണ ചിത്രമായി അമ്മുവിന് സമ്മാനിച്ചത്.Sunday, 16 August 2020
Tuesday, 1 March 2016
നിരുപമയുടെ ലോകം -II
*************************************
നിരുപമയെ ചിത്രരചന പഠിപ്പിക്കാൻ എല്ലാ ശനിയും ഞായറും ഞാൻ ഒരു അദ്ധ്യാപകന്റെ അടുത്തു കൊണ്ടുപോകും..
നഗരത്തിലെ ഒരു ഫ്ലാറ്റിൽ നാലാം നിലയിൽ ആണു ക്ലാസ്. പത്തുമണി മുതൽ പതിനൊന്നു മണി വരെയാണ് സമയം... മോൾ പഠിക്കുന്ന സമയത്ത് ഞാൻ ബാൽക്കണിയിൽ ഇരുന്നു ഏതെങ്കിലും പുസ്തകം വായിക്കും.അതാണ് പതിവ്...ഇന്ന് എന്റെ കൈയ്യിൽ പിയുടെ സമ്പൂര്ണ്ണ കൃതികൾ ഉണ്ടായിരുന്നു...ഞാൻ പികവിതകൾ വായിച്ച് രസിച്ച് ഇരിക്കുകയായിരുന്നു....എന്റെ മുൻപിലൂടേ ഒരു മെലിഞ്ഞ പെണ്കുട്ടി എട്ടോ പത്തോ വയസു കാണും...ധൃതിയിൽ അകത്തേക്ക് പോയി...സമയത്തിനു ഏറെ നിഷ്ഠയുള്ള ആളാണു ചിത്രകാരനായ അദ്ധ്യാപകൻ...സമയം വൈകിയതിന്റെ വെപ്രാളം കുട്ടിയുടെ മുഖത്ത് ഉണ്ടായിരുന്നു... എങ്കിലും എന്നെ നോക്കി നമസ്തേ എന്ന് അർത്ഥംവരുന്ന ഒരു ചിരി സമ്മാനിക്കാനും അവൾ മറന്നില്ല...രണ്ടുമൂന്നു നിമിഷം കഴിഞ്ഞ് ഒരാൾ അങ്ങോട്ടു.വന്നു."മധു എത്തിയില്ലേ?"
"ഉവ്വ്"
അദ്ധ്യാപകന്റെ ഭാര്യ പറഞ്ഞു
."വിളിക്കവളെ..."
അയാൾ അലറി.
വരച്ചു കൊണ്ടിരിക്കുന്ന പെൻസിൽ താഴെ വച്ച് അവൾ പുറത്തേക്ക് ഇറങ്ങി വന്നു.
“നിന്നോട് പറഞ്ഞിട്ടില്ലേ മുകളിൽ എത്തിയാൽ കൈ വീശി കാണിക്കണം എന്ന"
ക്രുദ്ധനായ അയാൾ പറഞ്ഞു.എന്നിട്ടയാൾ കുഞ്ഞിന്റെ കവിളിൽ ഒറ്റയടി...ഞാൻ ഞെട്ടി പോയി....എന്റെയും അദ്ധ്യാപകന്റേയും ഭാര്യയുടേയും മറ്റു കുട്ടികളുടെയും എല്ലാം മുൻപിൽ വച്ച് .
കുട്ടി കരഞ്ഞുകൊണ്ട് വീണ്ടും ചിത്രം വരയ്ക്കാൻ പോയി..
എന്റെ കണ്ണു നിറഞ്ഞു പോയി. റോഡിൽ ഇറക്കി വിട്ട കുട്ടി മുകളിൽ എത്തിയ ശേഷം കാറിൽ ഇരിക്കുന്ന അച്ചനെ നോക്കി കൈ വീശി കാണിച്ചില്ല... തെറ്റായിരിക്കാം.
പക്ഷെ അതിനു ഒന്ന് ശകാരിച്ചാൽ പോരേ...
അല്ലെങ്കിൽ വീട്ടിൽ ചെന്നിട്ട് ശിക്ഷിക്കാമായിരുന്നല്ലോ
പുസ്തകത്തിൽ പിയുടെ അക്ഷരങ്ങൾ മങ്ങി..ഞാൻ പുസ്തകം എടുത്ത് എന്റെ തുണി സഞ്ചിയിൽ ഇട്ട് മനസ് കൊണ്ട് അവളെ ചേര്ത്ത് പിടിച്ച് വിങ്ങി വിങ്ങി ഇരുന്നു...എനിക്കിതൊന്നും കാണാനും സഹിക്കാനും ശക്തിയില്ല..ഞാനിതിനു മുന്പ് സംസാരിച്ചിട്ടില്ലാത്ത..മധു എന്നയാൾ വിളിച്ച ആ പെണ്കുട്ടിയുടെ മുഴുവൻ പേരു മധുരിമയെന്നോ മധുമതിയെന്നോ മധുബാലയെന്നോ ആയിരിക്കും...പകൽ മായുന്നു...ഇപ്പോഴും എന്റെ മനസ്സിൽ കരഞ്ഞുകൊണ്ട് ചിത്രം വരയ്ക്കുന്ന ആ കൊച്ചുകുട്ടിയുടെ മുഖം...ആ കുഞ്ഞു മനസ് എത്ര മാത്രം വ്രണപെട്ടുകാണും.. എന്തേ മനുഷ്യര് ഇത്ര സ്നേഹശൂന്യരാകുന്നത്?.

Wednesday, 24 December 2014
നിരുപമയുടെ ലോകം-1
സ്കൂള്ബസില് നിന്നിറങ്ങിയതേ നിരുപമ അഭിമാനത്തോടെ പറഞ്ഞു.
"ക്ലാസില് ക്രിസ്തുമസ് ആഘോഷത്തിനു പോസ്റ്റര് വരക്കാന് ടീച്ചര് എന്നെയാ ഏല്പ്പിച്ചിരിക്കുന്നത്... “
വീട്ടില് എത്തിയതേ പതിവു പോലെ ഷൂസ് ഒരു മൂലയിലേക്കും.. സ്കൂള് ബാഗ് സോഫയിലേക്കും വലിച്ചെറിഞ്ഞു.. യൂണിഫോം മാറ്റിയില്ല കഴുത്തില് തൂക്കിയിരിക്കുന്ന ഐഡെന്റിറ്റികാര് ഡും ലീഡര് ബാഡ്ജു പോലും മാറ്റാതെ പടം വരക്കാനാരംഭിച്ചു...
" വലിയ പോസ്റ്റര് വേണമെന്നാണ് ത്രിവേണി ടിച്ചര് പറഞ്ഞിരിക്കുന്നത് അവള് സന്തോഷത്തോടെ പറഞ്ഞു."
ഭക്ഷണം കഴിക്കാതെ പഠിക്കാനുള്ള പുസ്തകം തുറക്കാതെ വിളക്കു വച്ചപ്പോള് പ്രാര്ഥിക്കാന് പോലും വരാതെ വരയും മിനുക്കുപണികളും മണിക്കൂറുകളോളം തുടര്ന്നു...(പടം വരച്ചോണ്ടിരിക്കുകയാണെങ്കില് പ്രാര്ത്ഥിക്കാന് വിളിച്ചാല് നിരുപമ വരാറില്ല..ദൈവത്തിനതൊന്നും ഒരു കുഴപ്പവുമില്ലെന്നാണു പറയാറ്...).സാന്റാക്ളോസിന്റെ പടവും ക്രിസ്തുമസ് ട്രീയും മണികളും സമ്മാനപ്പൊതികളും ഒക്കെയായി വരച്ചു തീര്ത്ത പടവുമായി നിരുപമ അടുക്കളയിലേക്ക് പൂത്തിരി കത്തിച്ച് ഓടി വന്നു അത്യാഹ്ളാദത്തോടെ പറഞ്ഞു
"എന്റെ പടം ഇത്രേം നന്നാകുമെന്ന് ഞാന് വിചാരിച്ചില്ല ...എനിക്ക് സന്തോഷമായി"
കുഴപ്പമില്ലാതെ വരച്ചു തീര്ത്തു എന്നു മാത്രം പറയാവുന്ന ചിത്രത്തെ അവള്‍ സ്വയം പ്രശംസിച്ചു..വലത്തു വശത്ത് താഴെ നിരുപമ എന്ന പേരും എഴുതി അവസാന മിനുക്കുപണികളില് ഏര്പ്പെട്ടു...കുറച്ച് കഴിഞ്ഞു നോക്കിയപ്പോള് വരച്ച പടം നെഞ്ചോട് ചേര്ത്തുപിടിച്ച് കണ്ണും നിറഞ്ഞ് വിതുമ്പിനില്ക്കുന്ന കുട്ടിയെയാണ്.... ഞാന് കണ്ടത്.ഈശ്വരാ...എന്തു പറ്റിയോ.....അവസാന മിനുക്കുപണിയില് ചായം മറിഞ്ഞു വീണു പടം കുളമായിക്കാണും..
“എന്തു പറ്റി മോളെ..”.ഞാന് അന്വേഷിച്ചു...
.“എന്റെ ചിത്രം ത്രിവേണി ടീച്ചറിനും ആര്ക്കും ഞാന് വിട്ടൂ കൊടുക്കില്ല.. “നിരുപമ വാശിയോടേ പറഞ്ഞു.
“എനിക്ക് ഈ പടം ഒത്തിരി ഇഷ്ടായി....സാന്റാക്ളോസ് എന്നെ നോക്കി ചിരിക്കണ കണ്ടില്ലേ....”
“പക്ഷേ ഞാന് ടിച്ചറിനോട് വാക്കു പറഞ്ഞതാ.." സര്വ്വതും നഷ്ടപ്പെട്ടതു പോലെ നിരുപമ പൊട്ടി കരഞ്ഞു സൃഷ്ടി പൂര്ണ്ണമായപ്പോള് സൃഷ്ടികര്ത്താവിനു പിരിയാന് വയ്യ....!!!!!
“ഉം കരയണ്ട...അമ്മയില്ലേ കൂടെ....അമ്മ ത്രിവേണി ടിച്ചറിനോട് സംസാരിക്കാം.ക്രിസ്തുമസ് ആഘോഷം കഴിയുമ്പോള് പടം നിരുപമക്ക് തിരിച്ചു കൊടുക്കണം എന്നു പറയാം....”
അവള് ലോകം മുഴുവനും തിരിച്ച് കിട്ടിയ ആശ്വാസത്തോടെ.......
നിറഞ്ഞ കണ്ണുകളില് തെളിഞ്ഞ സന്തോഷത്തോടെ...
എന്നെ നോക്കി ചിരിച്ചു...
Thursday, 23 October 2014
ക്ഷണിക തേജസ്....
ഒരു ദിവസം അവള് എന്നോട് പറഞ്ഞു.
"ആരെന്തു പറഞ്ഞാലും നമുക്കൊന്നുമില്ല".....
"നമുക്ക് : എന്ന ആ ഒരു വാക്കില് അന്ന് അവള് എന്നേയും അവളേയും പ്രപഞ്ചത്തിനെതിരേ നിര്ത്തി. അങ്ങനെയായിരുന്നു.. അന്ന്..mobile phone f.b യും ഒന്നും ഇല്ലാത്ത അക്കാലത്ത്
Like കളും share കളും...
ഞങ്ങള് കൂട്ടൂകാര് തമ്മില് കാണുമ്പോള് ഇന്നലെ വായിച്ച കഥയിലേയോ കവിതയിലേയോ വരി പറഞ്ഞു സംസാരം തുടങ്ങും..
അത് സാഹിത്യ ചര്ച്ചയിലേക്കോ കവിത ചൊല്ലലിലേക്കോ നീളുകയും ചെയ്യും കുന്നിറങ്ങി ചെല്ലുമ്പോള് നഗരത്തിന്റെ തിരക്കുകളില് നിന്നൊക്കെ അകന്ന് മുന്വശത്ത് ഒരു കൃത്രിമ പൂന്തോട്ടം പോലുമില്ലാതെ നിറം മങ്ങിയ ചുമരുകളുമായി ഒരു കോളേജ്...
ഞങ്ങളുടെ കൂടെ സീനിയര് ക്ലാസിലെ വത്സല ചേച്ചിയായിരുന്നു വിക്ടര് ലീനസിനെ കാണാതെ പഠിച്ചിരുന്നത്
ചേച്ചിക്ക് വിക്ടറിന്റെ കഥകള് വല്യ ഇഷ്ടമായിരുന്നു...
കശുമാവിന്റെ അല്പ്പം ഉയര്ന്ന വേരില് ഇരുന്നും ജനല്പ്പടിയില് കയ്യൂന്നി നിന്ന് ദൂരെ കാവിക്കളങ്ങളിലെ പാടങ്ങളുടെ ഹരിത ഭംഗിയിലേക്ക് നോക്കി നിന്ന് കവിത ചൊല്ലിയും..... (അതല്ലാതെ എന്ത് ആര്ഭാടമായിരുന്നു എനിക്ക് അന്നുണ്ടായിരുന്നത്......)
വിക്ടറിന്റെ കഥകളിലെ ഭാഷാഭംഗി “ജ്ഞാനികളുടെ സമ്മാനം” എന്ന കഥയില് അവസാനഭാഗത്ത് അഛന്റെ മനസില് നിന്ന് തുളുമ്പാതെ സൂക്ഷിച്ചിരുന്ന വാത്സല്യത്തില് നിന്ന് തുളുമ്പി പോയ ഒരു തുള്ളി..
ആവര്ത്തിച്ചു വരുന്ന ലീല എന്ന കഥാപാത്രം ,അടുപ്പമുള്ള സുഹൃത്തിനെപോലെ വിക്ടറിന്റെ കഥകളില് വീണ്ടും വീണ്ടും സന്ദര്ശനത്തിനെത്തുന്ന മരണം. ഇതിനെ പറ്റിയൊക്കെ ചേച്ചി എപ്പോഴും വാചാലയാകും
ചേച്ചിയുടെ ക്ലാസ് അവസാനിക്കുന്ന ദിവസം ചേച്ചി എനിക്ക് ഒരു പുസ്തകം കയ്യില് തന്നിട്ട് പറഞ്ഞു.."എന്നെ ഒരു പ്രഭ്വിയെ പോലെ കരുതൂ.." വിക്ടര് ലീനസിന്റെ കഥകള്‍". പുതിയ പുസ്തകമൊന്നുമല്ല..എന്നാലും എനിക്ക് ഒരുപാട് സന്തോഷം തോന്നി.....
പിന്നീട് ദെല്ഹിയില് ജലവിഭവ വകുപ്പില് ജോലി കിട്ടി പോകുമ്പോളും തിരിച്ച് തിരുവനന്തപുരത്ത് സ്ഥലമാറ്റം കിട്ടി വരുമ്പോളും എന്റെ പെട്ടിയുടെ അടിയില് വിക്ടര് തന്നെ കവര് ചിത്രം ചെയ്ത പുസ്തകം ഞാന് നിധി പോലെ സൂക്ഷിച്ചിരുന്നു...
കാലപ്പഴക്കം കൊണ്ട് പേജുകള് നിറം മങ്ങി..ഇളം മഞ്ഞ നിറമായി അരികുകള് പൊടിഞ്ഞ് വിട്ടുപോകാന് തുടങ്ങി.
പുസ്തകോത്സവം കാണാന് പോകുമ്പോഴൊക്കെ എന്റെ മനസില് ഒരു അന്വേഷണം ഉണ്ടായിരുന്നു...ഈയിടെ ചന്ദ്രശേഖര് നായര് സ്റ്റേഡിയത്തില് നടന്ന പുസ്തകപ്രദര്ശനത്തില് ഡി.സി.യുടെ സ്റ്റാളില് നിന്ന് എനിക്ക് കിട്ടി.
പുതിയ കവര് പേജുമായി "വിക്ടര് ലീനസിന്റെ കഥകള്"
ഒരുപാട് നാളു കാത്തിരുന്ന ഒന്നിനെ പ്രതീക്ഷിക്കാതെ കണ്ടപ്പോളുണ്ടായ
സന്തോഷം.
ഇഷ്ടപ്പെട്ട പുസ്തകം വീണ്ടും വീണ്ടും വായിക്കാന് എനിക്ക് ഇപ്പോഴും ഇഷ്ടം തന്നെയാണ്..
തലോടിയും... ചേര്ത്തു പിടിച്ചും...
ചില വരികള്.. എന്നെ കൂട്ടികൊണ്ടു പോയി...
ഒരുപാടോര്മ്മകള്.... ഒരു കാലം..
"അവളെ മാത്രം കാണുകയും പ്രപഞ്ചത്തെ മുഴുവനും കണ്ടൂ എന്നഹംഭവിക്കുകയും ചെയ്ത രണ്ടു കണ്ണുകളെ അവയെ അവള് തിരിച്ചറിയാതിരിക്കുകയില്ല.
മറ്റൊന്നും പ്രധാനമല്ല-എനിക്കും അവള്ക്കും”
നാളുകള് ഏറെയായി...
ആളുകളും ഏറെ മാറി...
എങ്കിലും ചില ഇഷ്ടങ്ങള് കാലത്തിന് കയ്യും കാലും കാലും
പെട്ടുപെട്ടൊന്നും മായാതെ മങ്ങാതെ
മനസില് പതിഞ്ഞങ്ങനെ കിടക്കും.

Wednesday, 27 November 2013
."ജൂവിനു പുതിയതെന്ന് പറഞ്ഞാല്...........
."ജൂവിനു പുതിയതെന്ന്
പറഞ്ഞാല്‍ പഴയതെന്നായിരുന്നു അര്‍ത്ഥം ".
ഇഷ്ടമുള്ള പാട്ടിന്റെ
ആദ്യ വരി മൂളി നടക്കുംപോലെ നിരുപമ വീട്ടിനുള്ളിലൂടെ
ഇടക്കിടെ ഇങ്ങനെ പറഞ്ഞു നടക്കാറുണ്ട്
പടയാളി എന്ന പുസ്തകത്തിലെ
ആദ്യ വരിയാണിത്.ഈ വര്‍ഷം വായിച്ചതില്‍ അവള്‍ക്ക്
ഏറ്റവും ഇഷ്ട്ടപെട്ടത് സക്കറിയയുടെ ഈ പുസ്തകം
ആണ്.
ഏറ്റവും കൂടുതല്‍
തവണ വായിച്ചതും ഈപുസ്തകം തന്നെ.
പടയാളി വായിച്ചതില്‍
പിന്നെയാണവള്‍ക്കും കഥയിലെ പെണ്‍കുട്ടി ജൂവിനെ പോലെ തപാലില്‍ ഒരു
കത്ത് കിട്ടണമെന്നു മോഹം വന്നതും
ഞാന്‍ അവള്‍ക്കു വേണ്ടി ഒരു കത്ത് എഴുതി പോസ്റ്റ് ചെയ്തതും ഞങ്ങള്‍,സന്തോഷിച്ചതുമെല്ലാം.
ജൂവെന്ന് പറഞ്ഞാല്‍
മഞ്ചു എന്നതിന്റെ അവസാന അക്ഷരം ആണ്.അവളുടെ
മുഴുവന്‍ പേരു പി.ആര്‍ മഞ്ചു എന്നാണ്. അതായത്
പൂമരത്തില്‍ രാമന്‍ മഞ്ചു. അവളുടെ അമ്മ വിളിക്കുന്നത് കേട്ടാണു എല്ലാവരും അവളെ മഞ്ചു എന്നതിനു പകരം ജൂവെന്ന് വിളിക്കാന്‍
തുടങ്ങിയത്.. ഒരു തുന്നല്ക്കാരനായിരുന്ന
ജൂവിന്റെ അച്ചന്‍.രാമു മരിച്ചിട്ട് പന്ത്രണ്ട് വര്‍ഷമായി.പണി കഴിഞ്ഞ് വീട്ടിലേക്ക്
വരുന്ന വഴിയില്‍ആരോ അഹങ്കരിച്ചോടിച്ച ഒരു വണ്ടിയിടിച്ച് രാമു മരിച്ചപ്പോള്‍ ജൂവിനു വയസ് ഒന്ന്. അവളുടെ അമ്മ അടുത്ത വീടുകളില്‍ ജോലിക്ക്
പോയാണു വീട്ടു കാര്യങ്ങള്‍ നടത്തിയിരുന്നത്.സ്കൂള്‍
തുറക്കുന്ന സമയം ആകുമ്പോള്‍,പണിയെടുക്കുന്ന വീടുകളിലെ വീട്ടമ്മമാരോട് ജൂവിന്റെ കാര്യം
പറയും. ഉയര്‍ന്ന ക്ലാസുകളീലേക്ക്
കയറിപ്പോകുന്ന തങ്ങളുടെ കുട്ടികളുടെ പുസ്തകങ്ങള്‍ കുടകള്‍ എല്ലാം അവര്‍ ജൂവിന്‍ വേണ്ടി കൊടുത്തയയക്കും.കൂടാതെ സ്കര്‍ട്ടുകള്‍ ബ്ലൌസുകള്‍ എന്നു വേണ്ട അടിയുടുപ്പുകള്‍ പോലും
അങ്ങനെയായിരുന്നു.
അതുകൊണ്ട് ജൂവിനു
പുതിയതെന്ന് പറഞ്ഞാല്‍ പഴയതെന്നായിരുന്നു അര്‍ത്ഥം..
.നിരുപമയെ പോലെ എനിക്കും പ്രിയ പുസ്തകമാണു പടയാളി.
ഇന്നലെ രാത്രിയിലും
അവള്‍ പുസ്തകം പുറകില്‍മറച്ച് പിടിച്ച് ഒരു കള്ളചിരിയൊക്കെ ചിരിച്ച് എന്നോട് ചോദിച്ചു
."അമ്മേ ജൂവിനു പുതിയതെന്ന് പറഞ്ഞാല്‍
പഴയതെന്നല്ലേ അര്‍ത്ഥം? ".
അതിന്റര്ത്ഥം ഞാന്‍
അവള്‍ക്ക് 'പടയാളി" ഒന്നു കൂടി വായിച്ച് കൊടുക്കണമെന്നാണ്.
അങ്ങനെ ഞങ്ങള്‍ ഇന്നലെയും ഒരേ പുസ്തകം വായിച്ചുറങ്ങി....Thursday, 18 July 2013
കുന്നിക്കുരു സത്യത്തില് ഈ ലോകത്ത് ജീവിച്ചിരിപ്പുണ്ട് !!!!!!!
രാത്രിയില്‍ ഉറക്കത്തിനു മുമ്പുള്ള പതിവ് കഥപറച്ചിലിനിടയിലാണ്‍
ആ കുന്നിമണി ഉരുണ്ട് അവളുടെ മനസിലേക്ക് വീണത്.ചാടി എണീറ്റ്
ലൈറ്റിട്ട് അവള്‍ ചോദിച്ചു "കുന്നിമണീന്നു വച്ചാല്‍ എന്താണ്? മഞ്ചാടിക്കുരുവാണോ? "
ചുമന്നു മിനുത്ത കറുത്ത തൊപ്പിവച്ച ആ കുഞ്ഞുമണികളെ പറ്റി പറയുമ്പോള്‍ അവളുടെ കണ്ണുകള്‍
സന്തോഷം കൊണ്ടു വീടര്‍ന്നു "എനിക്കിപ്പോള്‍
തന്നെ കാണണം".അവള്‍ ശാഠ്യം പിടിക്കാന്‍
തുടങ്ങി. ഈ നഗരത്തില്‍ എവിടെ ചെന്നു
കുന്നിക്കുരു കണ്ടുപിടിക്കുമെന്നു തീര്‍ച്ചയില്ലെങ്കിലും ഞാന്‍ പറഞ്ഞു, "നാളെ തന്നെ എന്റെ വാവക്ക് കുന്നിക്കുരു കാണിച്ച് തരുന്നുണ്ടല്ലോ അമ്മ" .
തല്‍ക്കാലത്തേക്ക്
സമാധാനിപ്പിച്ച് ഉറക്കിയെങ്കിലും പിറ്റേന്ന്
ഉണര്‍ന്നതേ കുന്നിക്കുരു അന്വേഷിച്ചു കൊണ്ടാണ്.ഒരു കാര്യം ആഗ്രഹിച്ചാല്‍ അത് കിട്ടിയാലേ അടങ്ങുകയുള്ളൂ എന്ന വാശിക്കാരിയായ എന്റെ മകള്‍ ചോദിച്ചുകൊണ്ടേയിരുന്നൂ പരിചയക്കാര്‍ പലരോടും ചോദിച്ചെങ്കിലും കുന്നിക്കുരു. കയ്യിലേക്ക് വന്നില്ല. നെറ്റില്‍ കണ്ട ചിത്രങ്ങള്‍ അവളുടെ ജിജ്ഞാസ വര്‍ദ്ധിപ്പിച്ചതേ ഉള്ളൂ.
അന്ന് സ്കൂള്‍ ബസില്‍ നിന്ന് വാടിയ മുഖത്തോടെയാണവള്‍ ഇറങ്ങി
വന്നത്.ചില ദിവസം അങ്ങനെ സംഭവിക്കാറുണ്ടായിരുന്നു.
ഇംഗ്ളീഷ് ഡിക്റ്റേഷന്‍ ഒരു വാക്കു തെറ്റിപോയതോ,ക്ലാസില്‍ സംസാരിച്ചതിനു ഹിന്ദി ടീച്ചര്‍ വഴക്ക്
പറഞ്ഞതോ ചെറിയ വിഷയം ആയിരിക്കും..
"ആമ്പല്‍പ്പൂവില്‍ക്കുന്ന പെണ്‍കുട്ടി എന്ന് കവിതയെഴുതിയത് ഓ.എന്‍. വി.ക്കുറുപ്പ്
ആണെന്നാണ്‍ ഞാന്‍ എഴുതിയത്, പ്രൊഫെ.ഓ.എന്‍.വി.ക്കുറുപ്പ് എന്നെഴുതിയില്ലെങ്കില്‍ ടീച്ചര്‍ തെറ്റിടും എന്ന് വര്‍ഷ പറഞ്ഞു
" ".അയ്യേ...അദ്ദേഹത്തിനു അച്ഛനും അമ്മയും ഇട്ട പേര്‍ ഓ.എന്‍.വി.കുറുപ്പ് എന്നു തന്നെയാണ്.വലുതായി പരീക്ഷകള്‍
ഒക്കെ പാസായപ്പോള്‍ അല്ലേ പ്രൊഫസര്‍ ഒക്കെയായത്.എന്റെ മോള്‍ക്ക് മാര്‍ക്ക്
കിട്ടും "
അങ്ങനെ എന്റെ ഒരു ഉമ്മയിലോ ഉത്തരത്തിലോ അലിയുന്ന സങ്കട മഞ്ഞായിരുന്നു അതൊക്കെ.പക്ഷേ അന്നവള്‍ വീട്ടീലെത്തുന്നതു വരെ എന്നോട് സംസാരിക്കാന്‍ കൂട്ടാക്കിയില്ലമേല്‍കഴുകിച്ച് ഉടുപ്പ് മാറ്റുമ്പോള്‍
ഞാന്‍ ചോദിച്ചു "എന്തു പറ്റി എന്റെ വാവക്ക്?"
"എനിക്കിനി ഒരിക്കലും
കുന്നിക്കുരു കാണുവാന്‍ കഴിയില്ലമ്മേ.."
കണ്ണു നിറഞ്ഞു കൊണ്ട്
അവള്‍ പറഞ്ഞു.
"ഞാന്‍ അന്വേഷിക്കുന്നുണ്ട്.
കിട്ടാതിരിക്കില്ല. "
"അതല്ല എന്റെ
ക്ലാസിലെ ദേവു പറഞ്ഞു കുന്നിക്കുരു ഈ ലോകത്ത് ജീവിച്ചിരിപ്പില്ല. "
"അമ്മ കണ്ടിട്ടുണ്ട്.അമ്മയുടെ
കുട്ടിക്കാലത്ത് എത്ര കുന്നിമണികളാണ്‍ ഭാര്‍ഗ്ഗവിയമ്മയുടെ വീടിന്റെ തെക്കേ പറമ്പില്‍ നിന്നു പെറുക്കി സൂക്ഷിച്ച് വച്ചിരുന്നതെന്ന് അറിയാമോ? "
"അതൊക്കെ പണ്ടല്ലേ അമ്മേ...ഇപ്പോള്‍ കുന്നിക്കുരു സത്യത്തില്‍ ജീവിച്ചിരിപില്ല.കുന്നിക്കുരു മരിച്ച് പോയി ദേവു പറഞ്ഞു
"അവള്‍ കരയാന്‍തുടങ്ങി
ഞങ്ങള്‍ കുന്നിക്കുരു
അന്വേഷണം കുറച്ചു കൂടി ഊര്‍ജ്ജിതമാക്കി. അങ്ങനെയാണവളുടെ
ആദ്യത്തെ കത്ത് പിറന്നത്.
പ്രിയപ്പെട്ട അമ്മൂമ്മേ,
എനിക്ക് കുറച്ച് കുന്നിമണികള്‍ വേണം.അല്ലെങ്കില്‍ ഒരെണ്ണമായിരുന്നാലും മതി...മഞ്ചാടിക്കുരുമാത്രമേ
ഞാന്‍ കണ്ടിട്ടുള്ളൂ ............................................................................
......................................................................
ടെലഫോണ്‍ ബില്ലോ ബാങ്കില്‍ നിന്നുള്ള അറിയിപ്പ് കാര്‍ഡോ അല്ലാതെ
ഏറെ നാള്‍ കൂടി കിട്ടിയ ആ കത്ത് എന്റെ അമ്മയെ ഏറെ സന്തോഷിപ്പിച്ചു.അമ്മ വീട്ടില്‍
വന്നവരെയെല്ലാം ആ കത്ത് കാണിച്ചു, അപ്പോളെല്ലാം ഒന്നു കൂടി വായിച്ചു.......................................................................
അമ്മയും അവള്‍ക്കു
വേണ്ടി അന്വേഷണം ആരംഭിച്ചു. കുറച്ച്
കഴിഞ്ഞ് അമ്മയുടേയും അറിയിപ്പ് വന്നു.“പ്രതീക്ഷിച്ച് ചെന്നിടത്തെല്ലാം ആ ചെടി വെട്ടി കളഞ്ഞിരിക്കുന്നു.,ഇനി വാമദേവന്‍ചേട്ടന്റെ
മരുന്നുകടയില്‍ ചോദിച്ചു നോക്കട്ടെ.” അല്‍പ്പം
മുന്പു കണ്ടതാണെന്നു തോന്നുന്ന ആ കുസൃതിമണികളെ എങ്ങനെ കണ്ടു പിടിക്കും.എനിക്ക് ചെറിയ നിരാശ തോന്നി.
ചുറ്റു വട്ടത്ത് എവിടെയോ ഉണ്ടെന്ന് അറിയാം പക്ഷേ..... "കുന്നിക്കുരുവോ ?"എന്ന് നിസാരമായി ചോദിച്ചിരുന്നവരെല്ലാം പിന്നീട് കൈ മലര്ത്തിദിവസങ്ങളോടൊപ്പം ആ പ്രിയമണികളും ഉരുണ്ടു നീങ്ങുന്നുണ്ടായിരു ന്നൂ,അവളുടെ മനസിലൂടെ .
അതല്ലേ അന്നങ്ങനെ....
കുടുംബ സംഗമം ആയിരുന്നു...വലിയ ഹാള്‍,വലിയ സദസ്..
കാനായി കുഞ്ഞിരാമനായിരുന്നു ക്ഷണിക്കപ്പെട്ട അതിഥി...കൂടെ അദ്ദേഹത്തിന്റെ ഭാര്യയും..
പതിവ് പ്രാസംഗികരുടെ രീതി വിട്ട് അദ്ദേഹം പറഞ്ഞു,
"എനിക്ക് കുട്ടികളോടു
സംസാരിച്ചാല്‍ മതി. "
മലമ്പുഴയിലേയും ശംഖുമുഖത്തേയും ശില്പഭംഗി നോക്കി നിന്ന് അതേ വിസ്മയത്തോടെ ഞാന്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധിച്ചിരുന്നു.
"കലാകാരന്‍
ആകാന്‍ തീരുമാനിച്ചാല്‍ മനസും ശരീരവും പൂര്‍ണ്ണമായും കലയില്‍ തന്നെ അര്‍പ്പിക്കണം.മറ്റൊന്നിലേക്കും ശ്രദ്ധ
തിരിയരുത്. " അദ്ദേഹം സംസാരിച്ചു
തുടങ്ങി. അമ്മമാരുടെ കടമയെ പറ്റിയും കുട്ടികളുടെ സ്വാതന്ത്ര്യത്തെ പറ്റിയും ഒക്കെ അദ്ദേഹം
പറഞ്ഞത് ഞാന്‍ ഒരു കുട്ടിയെപ്പോലെ കേട്ടിരുന്നു.
പ്രസംഗം അവസാനിപ്പിച്ചുകൊണ്ട്
അദ്ദേഹം പറഞ്ഞു.കുട്ടികളെ നിങ്ങള്‍ക്ക് എന്ത് സംശയം ഉണ്ടെങ്കിലും എന്നോട് ചോദിക്കാം. എന്താഗ്രഹം
ഉണ്ടെങ്കിലും എന്നോടിപ്പോള്‍ പറയാം കുട്ടികള്‍ ഓരോരുത്തരായി ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി.
എങ്ങനെയാണങ്ങ് ശില്പകലയിലേക്ക് വന്നത്??
ഏതാണേറ്റവും ഇഷ്ടപ്പെട്ട സൃഷ്ട്ടി?
എന്തൊക്കെ അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ട്?
അവരുടെ ചോദ്യങ്ങള്‍
ഏറെയായിരുന്നു.
അവസാനം എന്റെ മോളുടെ
കയ്യില്‍ മൈക്ക് കിട്ടിയപ്പോളാണത് സംഭവിച്ചത്.....
അവള്‍ ചോദിച്ചു,
"ഈ കുന്നിക്കുരു
സത്യത്തില്‍ ജീവിച്ചിരുപ്പുണ്ടോ? "
"ഉണ്ടല്ലോ മോളേ
"
"കണ്ടിട്ടുണ്ടോ?
"ഉവ്വ്,ഞാന്‍
കണ്ടിട്ടുണ്ട്. "
അദ്ദേഹം വിജയിയെ പോലെ
പറഞ്ഞു.
"എനിക്കൊരെണ്ണം
തരുവോ? "
"അയ്യോ എന്റെ
കയ്യിലില്ലല്ലോ"
വിജയാഹ്ളാദം തകര്‍ന്നടിഞ്ഞ് നിരാശയോടെ ഭാര്യയുടെ മുഖത്ത് നോക്കി.എന്നിട്ടദ്ദേഹം അവളോട് ചോദിച്ചു.
"എന്താണു മോളുടെ
പേര്?
"നിരുപമ"
ആരാണ്‍ നിരുപമയുടെ അമ്മ?
ഞാന്‍ മെല്ലെ എഴുന്നേറ്റു
നിന്നു.
"നിരുപമക്ക് കുന്നിമണികള്‍ എന്തേ കാണിച്ച് കൊടുക്കാത്തത്? "
"സര്‍ ,അന്വേഷിക്കാഞ്ഞല്ല.പലരോടും
ചോദിക്കുന്നുണ്ട്.ചുറ്റുവട്ടത്തെവിടെയോ മറഞ്ഞിരുപ്പുണ്ടെന്നും അറിയാം.
പക്ഷേ കൈയ്യിലേക്കെത്തുന്നില്ല
"
"ഓഹോ അങ്ങനെയോ?ഞാന്‍
എന്റെ എല്ലാ ജോലികളും തിരക്കുകളും നിര്‍ത്തി
വച്ചിട്ട് എന്റെ നിരുപമ കുട്ടിക്ക് വേണ്ടി കുന്നിക്കുരു അന്വേഷിച്ചിറങ്ങട്ടെ."
കസേരയില്‍ നിന്ന് എഴുന്നേറ്റ് അദ്ദേഹം ചോദിച്ചു,
"ഈ കൂടിയിരിക്കുന്ന
ആളുകളുടെ ആരുടെയെങ്കിലും കൈയ്യില്‍ കുന്നിമണികള്‍ ഉണ്ടെങ്കില്‍ എന്റെ കുട്ടിക്ക് ഒരെണ്ണം കൊണ്ടുവന്നു കൊടുക്കുമോ? "
കറുത്തു മെലിഞ്ഞ കണ്ണട
വച്ച ചന്ദ്രന്‍ മുന്നോട്ട് വന്ന് കൈ പൊക്കി കാണിച്ചു.എന്നിട്ട് പറഞ്ഞു.
"എന്റെ വീട്ടില്‍ ചില്ലു ഭരണിയില്‍ കുറച്ച്
കുന്നിമണികള്‍ ഉണ്ട്. നാളെ കൊണ്ടുവന്നു തരാം."
അദ്ദേഹം പറഞ്ഞു.
"കണ്ടോ, ഇങ്ങനെ
ചോദ്യങ്ങള്‍ ഉറക്കെ ചോദിക്കാന്‍ മടി കാട്ടരുത്.അന്വേഷിച്ചാലെ കണ്ടെത്താന്‍ കഴിയൂ.ധാരാളം പുസ്തകങ്ങള്‍ വായിക്കണം.കവിതകള്‍ എഴുതാന്‍ കഴിയും.മുതിര്‍ന്നവരെ ബഹുമാനിക്കണം
"
എന്നിട്ട് അവളെ അടുത്തേക്ക് വിളിച്ച് ചേര്‍ത്തു നിര്‍ത്തി നെറുകയില്‍ ഉമ്മ വച്ച് യാത്രയായി ആ വലിയ കലാകാരന്‍.
എന്നിട്ട് അവളെ അടുത്തേക്ക് വിളിച്ച് ചേര്‍ത്തു നിര്‍ത്തി നെറുകയില്‍ ഉമ്മ വച്ച് യാത്രയായി ആ വലിയ കലാകാരന്‍.
ചന്ദ്രന്‍ കൊണ്ടു വന്നുകൊടുത്ത ചില്ലു ഭരണിയിലെ മങ്ങിയ കുന്നിമണികള്‍ അവളെ തൃപ്ത യാക്കിയില്ല. ചെടിയില്‍ നിന്ന് നേരെ പറിച്ചെടുത്ത തുടുത്ത
സുന്ദരിമണികള്‍ കൈയ്യിലെത്തുന്നതു വരെ അവള്‍ അന്വേഷണം തുടര്‍ന്നു. ആ ചുമന്നു മിനുത്ത കറുത്ത
പൊട്ട് കുത്തിയ ആ സന്തോഷമണികള്‍ ഉള്ളം കൈയ്യിലെടുത്ത് അന്നവള്‍
ആഹ്ളാദത്തോടെ ലോകത്തോട് പ്രഖ്യാപിച്ചു.
Tuesday, 1 January 2013
പുതുവര്ഷത്തെ വരവേല്ക്കുമ്പോള്....
നീ.തിഭംഗത്തിന്റെ
നെറികേടിന്റെ.....
അസ്വസ്ഥതയുടെ
പ്രതീക്ഷതകര്‍ച്ചയുടെ.
നെറികേടിന്റെ.....
അസ്വസ്ഥതയുടെ
പ്രതീക്ഷതകര്‍ച്ചയുടെ.
സങ്കടങ്ങളുടെയൊക്കെ മദ്ധ്യത്തില്‍ നിന്നു കൊണ്ടാണു ഞാന്
ഈ പുതുവര്ഷപുലരിയെ നേരിട്ടത്.
മുന്പൊരിക്കലും
ഇല്ലാത്ത വിധം അസ്വസ്ഥയായിരുന്നു ഞാനിന്ന്ക്രിസ്തുമസ് അവധി കഴിഞ്ഞ് സ്കൂള് തുറന്നിട്ടില്ല.ഓഫീസില് പോകാന്‍ ഇറങ്ങുമ്പോള്‍ ഞാന് എന്റെ രണ്ടു പെണ്കുട്ടികളോടും പറഞ്ഞു. വൈകുന്നേരം അമ്മ വന്നിട്ടേ വാതില്‍ തുറക്കാന്‍ പാടുള്ളൂ. ദെല്ഹിയില് വസന്ത വിഹാറില് നടന്ന ക്രൂര സംഭവം കൊണ്ടു മാത്രമല്ല. കുറച്ചു നാളായി ഇങ്ങനെയൊരു ഭീതിയിലാണ്. വൈകുന്നേരം ഓഫീസില്നിന്ന് തിരിച്ച് വരുമ്പോള്‍ കോളിംഗ് ബെല്ലില്‍ വിരല്‍ അമര്ത്തിയാലുടന് വാതില്‍ തുറന്നില്ലെങ്കില്‍ നെഞ്ചൊന്നു കാളുംഞാനില്ലാത്തപ്പോള്‍ ആരു മുറ്റത്തുവന്ന് വെള്ളം ചോദിച്ചാലും കേട്ട മട്ടു വെക്കരുത്, വാതില്‍തുറക്കരുത്" എന്നു തന്നെയാണ്‍ ഞാന്‍ കുഞ്ഞുങ്ങളെ പറഞ്ഞു പഠിപ്പിക്കുന്നത്.
ഞാന്‍ ദെല്‍ഹിയില്‍ ജലവിഭവവകുപ്പില്‍ ജോലിക്ക് ചേര്‍ന്നപ്പോള്‍ വസന്ത വിഹാറിലാണു താമസസൌകര്യം ലഭിച്ചത്.പോരുന്നതുവരെ രണ്ടുവര്‍ഷക്കാലത്തോളം അവിടെ തന്നെയായിരുന്നു താമസം. വൃത്തിയുള്ള റോഡുകളും ഏംബസികളും വലിയ ബോര്‍ഡ് വച്ച മോഡേണ്‍ സ്കൂളും എനിക്ക് ഓര്‍മ്മയുണ്ട്.എണ്ണ പുരട്ടി വെള്ളം
തളിച്ചു വച്ചിരിക്കുന പച്ച്ക്കറികളുള്ള മാര്‍ക്കറ്റിന്റെ മുന്പില്‍ നിന്ന് 302 എന്ന നംബര്‍ ഉള്ള ബസില്‍ കയറിയാണു എന്നും
ഓഫീസില്‍പോയിരുനത്. അടുത്തടുത്തുള്ള പോലീസ്
ടെന്റുകള്‍,രാത്രിയും പകല്‍ പോലെ.നല്ല സുരക്ഷാ ബോധം തോന്നിയിരുന്നു. പക്ഷേ എവിടെയും സ്ത്രീ സുരക്ഷിതമല്ല.
പൊതു നിരത്തില്‍,പണിയിടങ്ങളില്‍,വിദ്യാലയങ്ങളില്‍,
സ്വന്തം വീട്ടിനുള്ളില്‍ പോലും അപമാനിക്കപ്പെടുന്ന സ്ത്രീത്വം.....
മനുഷ്യന്റെ മൃഗതൃഷ്ണക്കിരയായി ക്രൂരമായി പീഡിപ്പിക്കപ്പെട്ട് അവള്‍ വിട വാങ്ങിയപ്പോള്‍ സംസ്ക്കാര സമ്പന്നരെന്ന് അഭിമാനിക്കുന്ന നമുക്ക് ലജ്ജിച്ച് തലതാഴ്ത്താനേ പറ്റൂ.
ഇന്നത്തെ പത്രത്തില്‍
ആഭ്യന്തരകാര്യമന്ത്രി ഷിന്ഡേ കഠിനശിക്ഷ ഉറപ്പാക്കും
വിധം നിയമഭേദഗതി കൊണ്ടുവരുന്നതു സംബന്ധിച്ച്
എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കത്തെഴുതിയെന്ന് വായിച്ചു. നിര്‍ദ്ദേശങ്ങള്‍ നിരവധിയായിരിക്കും.
നിയമങ്ങള്‍ കര്‍ക്കശം
ആക്കുക,ലൈംഗീക ശേഷി ഇല്ലാതാക്കുക, മരണശിക്ഷ,ബോധവല്‍ക്കരണം,സുരക്ഷാ സംവിധാനം ശക്തമാക്കുക.
അങ്ങനെയങ്ങനെ...
ഇതിനെല്ലാം അപ്പുറത്തുള്ള ഒന്നുണ്ട്, സ്വയം
ശുദ്ധീകരണം തീര്‍ച്ചയായും നന്മയുടെ
തിരി തെളിക്കേണ്ടത് ഒരോ മനസില്‍നിന്നു തന്നെയാണ്.
നമ്മുടെ മഹാഗുരു പണ്ടേ
പറഞ്ഞു തന്നിട്ടുണ്ട്.
"അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നുസുഖത്തിനായ്
വരേണം"
എപ്പോഴും മറ്റുള്ളവരുടെ
സുഖത്തിനായി പ്രവര്‍ത്തിക്കാന്‍, കഴിഞ്ഞില്ലെങ്കിലും പര പീഡനത്തില്‍ നിന്ന് മറ്റുള്ളവരെ
സങ്കടപ്പെടുത്തുന്ന പ്രവൃത്തികളില്‍നിന്ന് നമുക്ക് വിട്ടു നില്‍ക്കാം.
അതാകട്ടെ പുതുവര്‍ഷത്തിലേക്കുള്ള
നമ്മുടെ പ്രതിജ്ഞ...
Subscribe to:
Posts (Atom)