രാത്രിയില്‍ ഉറക്കത്തിനു മുമ്പുള്ള പതിവ് കഥപറച്ചിലിനിടയിലാണ്‍
ആ കുന്നിമണി ഉരുണ്ട് അവളുടെ മനസിലേക്ക് വീണത്.ചാടി എണീറ്റ്
ലൈറ്റിട്ട് അവള്‍ ചോദിച്ചു "കുന്നിമണീന്നു വച്ചാല്‍ എന്താണ്? മഞ്ചാടിക്കുരുവാണോ? "
ചുമന്നു മിനുത്ത കറുത്ത തൊപ്പിവച്ച ആ കുഞ്ഞുമണികളെ പറ്റി പറയുമ്പോള്‍ അവളുടെ കണ്ണുകള്‍
സന്തോഷം കൊണ്ടു വീടര്‍ന്നു "എനിക്കിപ്പോള്‍
തന്നെ കാണണം".അവള്‍ ശാഠ്യം പിടിക്കാന്‍
തുടങ്ങി. ഈ നഗരത്തില്‍ എവിടെ ചെന്നു
കുന്നിക്കുരു കണ്ടുപിടിക്കുമെന്നു തീര്‍ച്ചയില്ലെങ്കിലും ഞാന്‍ പറഞ്ഞു, "നാളെ തന്നെ എന്റെ വാവക്ക് കുന്നിക്കുരു കാണിച്ച് തരുന്നുണ്ടല്ലോ അമ്മ" .
തല്‍ക്കാലത്തേക്ക്
സമാധാനിപ്പിച്ച് ഉറക്കിയെങ്കിലും പിറ്റേന്ന്
ഉണര്‍ന്നതേ കുന്നിക്കുരു അന്വേഷിച്ചു കൊണ്ടാണ്.ഒരു കാര്യം ആഗ്രഹിച്ചാല്‍ അത് കിട്ടിയാലേ അടങ്ങുകയുള്ളൂ എന്ന വാശിക്കാരിയായ എന്റെ മകള്‍ ചോദിച്ചുകൊണ്ടേയിരുന്നൂ പരിചയക്കാര്‍ പലരോടും ചോദിച്ചെങ്കിലും കുന്നിക്കുരു. കയ്യിലേക്ക് വന്നില്ല. നെറ്റില്‍ കണ്ട ചിത്രങ്ങള്‍ അവളുടെ ജിജ്ഞാസ വര്‍ദ്ധിപ്പിച്ചതേ ഉള്ളൂ.
അന്ന് സ്കൂള്‍ ബസില്‍ നിന്ന് വാടിയ മുഖത്തോടെയാണവള്‍ ഇറങ്ങി
വന്നത്.ചില ദിവസം അങ്ങനെ സംഭവിക്കാറുണ്ടായിരുന്നു.
ഇംഗ്ളീഷ് ഡിക്റ്റേഷന്‍ ഒരു വാക്കു തെറ്റിപോയതോ,ക്ലാസില്‍ സംസാരിച്ചതിനു ഹിന്ദി ടീച്ചര്‍ വഴക്ക്
പറഞ്ഞതോ ചെറിയ വിഷയം ആയിരിക്കും..
"ആമ്പല്‍പ്പൂവില്‍ക്കുന്ന പെണ്‍കുട്ടി എന്ന് കവിതയെഴുതിയത് ഓ.എന്‍. വി.ക്കുറുപ്പ്
ആണെന്നാണ്‍ ഞാന്‍ എഴുതിയത്, പ്രൊഫെ.ഓ.എന്‍.വി.ക്കുറുപ്പ് എന്നെഴുതിയില്ലെങ്കില്‍ ടീച്ചര്‍ തെറ്റിടും എന്ന് വര്‍ഷ പറഞ്ഞു
" ".അയ്യേ...അദ്ദേഹത്തിനു അച്ഛനും അമ്മയും ഇട്ട പേര്‍ ഓ.എന്‍.വി.കുറുപ്പ് എന്നു തന്നെയാണ്.വലുതായി പരീക്ഷകള്‍
ഒക്കെ പാസായപ്പോള്‍ അല്ലേ പ്രൊഫസര്‍ ഒക്കെയായത്.എന്റെ മോള്‍ക്ക് മാര്‍ക്ക്
കിട്ടും "
അങ്ങനെ എന്റെ ഒരു ഉമ്മയിലോ ഉത്തരത്തിലോ അലിയുന്ന സങ്കട മഞ്ഞായിരുന്നു അതൊക്കെ.പക്ഷേ അന്നവള്‍ വീട്ടീലെത്തുന്നതു വരെ എന്നോട് സംസാരിക്കാന്‍ കൂട്ടാക്കിയില്ലമേല്‍കഴുകിച്ച് ഉടുപ്പ് മാറ്റുമ്പോള്‍
ഞാന്‍ ചോദിച്ചു "എന്തു പറ്റി എന്റെ വാവക്ക്?"
"എനിക്കിനി ഒരിക്കലും
കുന്നിക്കുരു കാണുവാന്‍ കഴിയില്ലമ്മേ.."
കണ്ണു നിറഞ്ഞു കൊണ്ട്
അവള്‍ പറഞ്ഞു.
"ഞാന്‍ അന്വേഷിക്കുന്നുണ്ട്.
കിട്ടാതിരിക്കില്ല. "
"അതല്ല എന്റെ
ക്ലാസിലെ ദേവു പറഞ്ഞു കുന്നിക്കുരു ഈ ലോകത്ത് ജീവിച്ചിരിപ്പില്ല. "
"അമ്മ കണ്ടിട്ടുണ്ട്.അമ്മയുടെ
കുട്ടിക്കാലത്ത് എത്ര കുന്നിമണികളാണ്‍ ഭാര്‍ഗ്ഗവിയമ്മയുടെ വീടിന്റെ തെക്കേ പറമ്പില്‍ നിന്നു പെറുക്കി സൂക്ഷിച്ച് വച്ചിരുന്നതെന്ന് അറിയാമോ? "
"അതൊക്കെ പണ്ടല്ലേ അമ്മേ...ഇപ്പോള്‍ കുന്നിക്കുരു സത്യത്തില്‍ ജീവിച്ചിരിപില്ല.കുന്നിക്കുരു മരിച്ച് പോയി ദേവു പറഞ്ഞു
"അവള്‍ കരയാന്‍തുടങ്ങി
ഞങ്ങള്‍ കുന്നിക്കുരു
അന്വേഷണം കുറച്ചു കൂടി ഊര്‍ജ്ജിതമാക്കി. അങ്ങനെയാണവളുടെ
ആദ്യത്തെ കത്ത് പിറന്നത്.
പ്രിയപ്പെട്ട അമ്മൂമ്മേ,
എനിക്ക് കുറച്ച് കുന്നിമണികള്‍ വേണം.അല്ലെങ്കില്‍ ഒരെണ്ണമായിരുന്നാലും മതി...മഞ്ചാടിക്കുരുമാത്രമേ
ഞാന്‍ കണ്ടിട്ടുള്ളൂ ............................................................................
......................................................................
ടെലഫോണ്‍ ബില്ലോ ബാങ്കില്‍ നിന്നുള്ള അറിയിപ്പ് കാര്‍ഡോ അല്ലാതെ
ഏറെ നാള്‍ കൂടി കിട്ടിയ ആ കത്ത് എന്റെ അമ്മയെ ഏറെ സന്തോഷിപ്പിച്ചു.അമ്മ വീട്ടില്‍
വന്നവരെയെല്ലാം ആ കത്ത് കാണിച്ചു, അപ്പോളെല്ലാം ഒന്നു കൂടി വായിച്ചു.......................................................................
അമ്മയും അവള്‍ക്കു
വേണ്ടി അന്വേഷണം ആരംഭിച്ചു. കുറച്ച്
കഴിഞ്ഞ് അമ്മയുടേയും അറിയിപ്പ് വന്നു.“പ്രതീക്ഷിച്ച് ചെന്നിടത്തെല്ലാം ആ ചെടി വെട്ടി കളഞ്ഞിരിക്കുന്നു.,ഇനി വാമദേവന്‍ചേട്ടന്റെ
മരുന്നുകടയില്‍ ചോദിച്ചു നോക്കട്ടെ.” അല്‍പ്പം
മുന്പു കണ്ടതാണെന്നു തോന്നുന്ന ആ കുസൃതിമണികളെ എങ്ങനെ കണ്ടു പിടിക്കും.എനിക്ക് ചെറിയ നിരാശ തോന്നി.
ചുറ്റു വട്ടത്ത് എവിടെയോ ഉണ്ടെന്ന് അറിയാം പക്ഷേ..... "കുന്നിക്കുരുവോ ?"എന്ന് നിസാരമായി ചോദിച്ചിരുന്നവരെല്ലാം പിന്നീട് കൈ മലര്ത്തിദിവസങ്ങളോടൊപ്പം ആ പ്രിയമണികളും ഉരുണ്ടു നീങ്ങുന്നുണ്ടായിരു ന്നൂ,അവളുടെ മനസിലൂടെ .
അതല്ലേ അന്നങ്ങനെ....
കുടുംബ സംഗമം ആയിരുന്നു...വലിയ ഹാള്‍,വലിയ സദസ്..
കാനായി കുഞ്ഞിരാമനായിരുന്നു ക്ഷണിക്കപ്പെട്ട അതിഥി...കൂടെ അദ്ദേഹത്തിന്റെ ഭാര്യയും..
പതിവ് പ്രാസംഗികരുടെ രീതി വിട്ട് അദ്ദേഹം പറഞ്ഞു,
"എനിക്ക് കുട്ടികളോടു
സംസാരിച്ചാല്‍ മതി. "
മലമ്പുഴയിലേയും ശംഖുമുഖത്തേയും ശില്പഭംഗി നോക്കി നിന്ന് അതേ വിസ്മയത്തോടെ ഞാന്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധിച്ചിരുന്നു.
"കലാകാരന്‍
ആകാന്‍ തീരുമാനിച്ചാല്‍ മനസും ശരീരവും പൂര്‍ണ്ണമായും കലയില്‍ തന്നെ അര്‍പ്പിക്കണം.മറ്റൊന്നിലേക്കും ശ്രദ്ധ
തിരിയരുത്. " അദ്ദേഹം സംസാരിച്ചു
തുടങ്ങി. അമ്മമാരുടെ കടമയെ പറ്റിയും കുട്ടികളുടെ സ്വാതന്ത്ര്യത്തെ പറ്റിയും ഒക്കെ അദ്ദേഹം
പറഞ്ഞത് ഞാന്‍ ഒരു കുട്ടിയെപ്പോലെ കേട്ടിരുന്നു.
പ്രസംഗം അവസാനിപ്പിച്ചുകൊണ്ട്
അദ്ദേഹം പറഞ്ഞു.കുട്ടികളെ നിങ്ങള്‍ക്ക് എന്ത് സംശയം ഉണ്ടെങ്കിലും എന്നോട് ചോദിക്കാം. എന്താഗ്രഹം
ഉണ്ടെങ്കിലും എന്നോടിപ്പോള്‍ പറയാം കുട്ടികള്‍ ഓരോരുത്തരായി ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി.
എങ്ങനെയാണങ്ങ് ശില്പകലയിലേക്ക് വന്നത്??
ഏതാണേറ്റവും ഇഷ്ടപ്പെട്ട സൃഷ്ട്ടി?
എന്തൊക്കെ അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ട്?
അവരുടെ ചോദ്യങ്ങള്‍
ഏറെയായിരുന്നു.
അവസാനം എന്റെ മോളുടെ
കയ്യില്‍ മൈക്ക് കിട്ടിയപ്പോളാണത് സംഭവിച്ചത്.....
അവള്‍ ചോദിച്ചു,
"ഈ കുന്നിക്കുരു
സത്യത്തില്‍ ജീവിച്ചിരുപ്പുണ്ടോ? "
"ഉണ്ടല്ലോ മോളേ
"
"കണ്ടിട്ടുണ്ടോ?
"ഉവ്വ്,ഞാന്‍
കണ്ടിട്ടുണ്ട്. "
അദ്ദേഹം വിജയിയെ പോലെ
പറഞ്ഞു.
"എനിക്കൊരെണ്ണം
തരുവോ? "
"അയ്യോ എന്റെ
കയ്യിലില്ലല്ലോ"
വിജയാഹ്ളാദം തകര്‍ന്നടിഞ്ഞ് നിരാശയോടെ ഭാര്യയുടെ മുഖത്ത് നോക്കി.എന്നിട്ടദ്ദേഹം അവളോട് ചോദിച്ചു.
"എന്താണു മോളുടെ
പേര്?
"നിരുപമ"
ആരാണ്‍ നിരുപമയുടെ അമ്മ?
ഞാന്‍ മെല്ലെ എഴുന്നേറ്റു
നിന്നു.
"നിരുപമക്ക് കുന്നിമണികള്‍ എന്തേ കാണിച്ച് കൊടുക്കാത്തത്? "
"സര്‍ ,അന്വേഷിക്കാഞ്ഞല്ല.പലരോടും
ചോദിക്കുന്നുണ്ട്.ചുറ്റുവട്ടത്തെവിടെയോ മറഞ്ഞിരുപ്പുണ്ടെന്നും അറിയാം.
പക്ഷേ കൈയ്യിലേക്കെത്തുന്നില്ല
"
"ഓഹോ അങ്ങനെയോ?ഞാന്‍
എന്റെ എല്ലാ ജോലികളും തിരക്കുകളും നിര്‍ത്തി
വച്ചിട്ട് എന്റെ നിരുപമ കുട്ടിക്ക് വേണ്ടി കുന്നിക്കുരു അന്വേഷിച്ചിറങ്ങട്ടെ."
കസേരയില്‍ നിന്ന് എഴുന്നേറ്റ് അദ്ദേഹം ചോദിച്ചു,
"ഈ കൂടിയിരിക്കുന്ന
ആളുകളുടെ ആരുടെയെങ്കിലും കൈയ്യില്‍ കുന്നിമണികള്‍ ഉണ്ടെങ്കില്‍ എന്റെ കുട്ടിക്ക് ഒരെണ്ണം കൊണ്ടുവന്നു കൊടുക്കുമോ? "
കറുത്തു മെലിഞ്ഞ കണ്ണട
വച്ച ചന്ദ്രന്‍ മുന്നോട്ട് വന്ന് കൈ പൊക്കി കാണിച്ചു.എന്നിട്ട് പറഞ്ഞു.
"എന്റെ വീട്ടില്‍ ചില്ലു ഭരണിയില്‍ കുറച്ച്
കുന്നിമണികള്‍ ഉണ്ട്. നാളെ കൊണ്ടുവന്നു തരാം."
അദ്ദേഹം പറഞ്ഞു.
"കണ്ടോ, ഇങ്ങനെ
ചോദ്യങ്ങള്‍ ഉറക്കെ ചോദിക്കാന്‍ മടി കാട്ടരുത്.അന്വേഷിച്ചാലെ കണ്ടെത്താന്‍ കഴിയൂ.ധാരാളം പുസ്തകങ്ങള്‍ വായിക്കണം.കവിതകള്‍ എഴുതാന്‍ കഴിയും.മുതിര്‍ന്നവരെ ബഹുമാനിക്കണം
"
എന്നിട്ട് അവളെ അടുത്തേക്ക് വിളിച്ച് ചേര്‍ത്തു നിര്‍ത്തി നെറുകയില്‍ ഉമ്മ വച്ച് യാത്രയായി ആ വലിയ കലാകാരന്‍.
എന്നിട്ട് അവളെ അടുത്തേക്ക് വിളിച്ച് ചേര്‍ത്തു നിര്‍ത്തി നെറുകയില്‍ ഉമ്മ വച്ച് യാത്രയായി ആ വലിയ കലാകാരന്‍.
ചന്ദ്രന്‍ കൊണ്ടു വന്നുകൊടുത്ത ചില്ലു ഭരണിയിലെ മങ്ങിയ കുന്നിമണികള്‍ അവളെ തൃപ്ത യാക്കിയില്ല. ചെടിയില്‍ നിന്ന് നേരെ പറിച്ചെടുത്ത തുടുത്ത
സുന്ദരിമണികള്‍ കൈയ്യിലെത്തുന്നതു വരെ അവള്‍ അന്വേഷണം തുടര്‍ന്നു. ആ ചുമന്നു മിനുത്ത കറുത്ത
പൊട്ട് കുത്തിയ ആ സന്തോഷമണികള്‍ ഉള്ളം കൈയ്യിലെടുത്ത് അന്നവള്‍
ആഹ്ളാദത്തോടെ ലോകത്തോട് പ്രഖ്യാപിച്ചു.
മറന്നു തുടങ്ങിയ ഒരു സാധനമായിരുന്നു കുന്നിക്കുരു...
ReplyDeleteORMAYIL KULIR KORIYITTU...
ReplyDeleteഅജിത..
ReplyDeleteഈ പോസ്റ്റ് മനസ്സിനെ തൊട്ടു .
സത്യത്തിൽ ഞാനുമൊന്നു ഗൂഗിൾ ചെയ്തു നോക്കി കുന്നിക്കുരുവിനെ .
പുതിയ തലമുറയ്ക്ക് നഷ്ടമാവുന്ന കുറേ കാഴ്ചകളുടെ നോവാണ് ഈ പോസ്റ്റ് . ആ കുഞ്ഞു കൈകളിൽ കുന്നിക്കുരു എത്തിച്ചേർന്ന വഴി മനോഹരമായി പകർത്തി . എന്റെ കുട്ടികൾ ഇതുപോലൊന്ന് ആവശ്യപ്പെടുമോ എന്നൊരു പേടിയും . :)
എന്റെ കുട്ടിക്കാലത്ത് എന്റെ വീട്ടു വളപ്പില്‍ ധാരാളമായി ഉണ്ടായിരുന്ന ഈ കുന്നിക്കുരു ഇപ്പോള്‍ കാണുന്നില്ല.എന്നാല്‍ മഞ്ചാടിക്കുരു ഇപ്പോള്‍ ധാരാളമായി കണ്ടു തുടങ്ങിയിരിക്കുന്നു. എന്റെ കൊച്ചു മക്കള്‍ ഇത് വരെ കുന്നിക്കുരു കണ്ടില്ലല്ലോ എന്ന് ഇത് വായിച്ചപ്പോള്‍ ആണ് ഞാന്‍ ശ്രദ്ധിച്ചത്..
ReplyDeleteനഷ്ട സ്മൃതിയിലേക്ക്കൂപ്പുകുത്തി.ആശംസകള്‍
വായിച്ചു ചേച്ചീ.
ReplyDeleteമനസ്സിനെ ആഴത്തിൽ സ്പർശ്ശിച്ചു.
സത്യത്തിൽ കുന്നിക്കുരു തന്നെയല്ലേ മഞ്ചാടിക്കുരു?
മടിയും തിരക്കും എല്ലാ ബ്ലോഗർക്കുമുള്ളതാ.വേം എഴുതിയ്ക്കോ!!!
ReplyDeleteനന്നായിട്ടുണ്ട്. മനസ്സിന്റെ തെളിമ നിറഞ്ഞു നിൽക്കുന്നു
ReplyDeleteനന്നായിട്ടുണ്ട്. തുടർന്നെഴുതുക
ReplyDeleteഭൂമിയുടെ ചരമഗീതത്തിലേക്കു ഒരു ചൂണ്ടുവിരൽ... അതിന് നാം തന്നെ കാരണക്കാർ.
ReplyDeleteആത്മകഥാംശമുള്ള നല്ല ഒരു ഓർമ്മക്കുറിപ്പ്.
നന്നായി..
നന്നായി
ReplyDelete