."ജൂവിനു പുതിയതെന്ന്
പറഞ്ഞാല്‍ പഴയതെന്നായിരുന്നു അര്‍ത്ഥം ".
ഇഷ്ടമുള്ള പാട്ടിന്റെ
ആദ്യ വരി മൂളി നടക്കുംപോലെ നിരുപമ വീട്ടിനുള്ളിലൂടെ
ഇടക്കിടെ ഇങ്ങനെ പറഞ്ഞു നടക്കാറുണ്ട്
പടയാളി എന്ന പുസ്തകത്തിലെ
ആദ്യ വരിയാണിത്.ഈ വര്‍ഷം വായിച്ചതില്‍ അവള്‍ക്ക്
ഏറ്റവും ഇഷ്ട്ടപെട്ടത് സക്കറിയയുടെ ഈ പുസ്തകം
ആണ്.
ഏറ്റവും കൂടുതല്‍
തവണ വായിച്ചതും ഈപുസ്തകം തന്നെ.
പടയാളി വായിച്ചതില്‍
പിന്നെയാണവള്‍ക്കും കഥയിലെ പെണ്‍കുട്ടി ജൂവിനെ പോലെ തപാലില്‍ ഒരു
കത്ത് കിട്ടണമെന്നു മോഹം വന്നതും
ഞാന്‍ അവള്‍ക്കു വേണ്ടി ഒരു കത്ത് എഴുതി പോസ്റ്റ് ചെയ്തതും ഞങ്ങള്‍,സന്തോഷിച്ചതുമെല്ലാം.
ജൂവെന്ന് പറഞ്ഞാല്‍
മഞ്ചു എന്നതിന്റെ അവസാന അക്ഷരം ആണ്.അവളുടെ
മുഴുവന്‍ പേരു പി.ആര്‍ മഞ്ചു എന്നാണ്. അതായത്
പൂമരത്തില്‍ രാമന്‍ മഞ്ചു. അവളുടെ അമ്മ വിളിക്കുന്നത് കേട്ടാണു എല്ലാവരും അവളെ മഞ്ചു എന്നതിനു പകരം ജൂവെന്ന് വിളിക്കാന്‍
തുടങ്ങിയത്.. ഒരു തുന്നല്ക്കാരനായിരുന്ന
ജൂവിന്റെ അച്ചന്‍.രാമു മരിച്ചിട്ട് പന്ത്രണ്ട് വര്‍ഷമായി.പണി കഴിഞ്ഞ് വീട്ടിലേക്ക്
വരുന്ന വഴിയില്‍ആരോ അഹങ്കരിച്ചോടിച്ച ഒരു വണ്ടിയിടിച്ച് രാമു മരിച്ചപ്പോള്‍ ജൂവിനു വയസ് ഒന്ന്. അവളുടെ അമ്മ അടുത്ത വീടുകളില്‍ ജോലിക്ക്
പോയാണു വീട്ടു കാര്യങ്ങള്‍ നടത്തിയിരുന്നത്.സ്കൂള്‍
തുറക്കുന്ന സമയം ആകുമ്പോള്‍,പണിയെടുക്കുന്ന വീടുകളിലെ വീട്ടമ്മമാരോട് ജൂവിന്റെ കാര്യം
പറയും. ഉയര്‍ന്ന ക്ലാസുകളീലേക്ക്
കയറിപ്പോകുന്ന തങ്ങളുടെ കുട്ടികളുടെ പുസ്തകങ്ങള്‍ കുടകള്‍ എല്ലാം അവര്‍ ജൂവിന്‍ വേണ്ടി കൊടുത്തയയക്കും.കൂടാതെ സ്കര്‍ട്ടുകള്‍ ബ്ലൌസുകള്‍ എന്നു വേണ്ട അടിയുടുപ്പുകള്‍ പോലും
അങ്ങനെയായിരുന്നു.
അതുകൊണ്ട് ജൂവിനു
പുതിയതെന്ന് പറഞ്ഞാല്‍ പഴയതെന്നായിരുന്നു അര്‍ത്ഥം..
.നിരുപമയെ പോലെ എനിക്കും പ്രിയ പുസ്തകമാണു പടയാളി.
ഇന്നലെ രാത്രിയിലും
അവള്‍ പുസ്തകം പുറകില്‍മറച്ച് പിടിച്ച് ഒരു കള്ളചിരിയൊക്കെ ചിരിച്ച് എന്നോട് ചോദിച്ചു
."അമ്മേ ജൂവിനു പുതിയതെന്ന് പറഞ്ഞാല്‍
പഴയതെന്നല്ലേ അര്‍ത്ഥം? ".
അതിന്റര്ത്ഥം ഞാന്‍
അവള്‍ക്ക് 'പടയാളി" ഒന്നു കൂടി വായിച്ച് കൊടുക്കണമെന്നാണ്.
അങ്ങനെ ഞങ്ങള്‍ ഇന്നലെയും ഒരേ പുസ്തകം വായിച്ചുറങ്ങി....
എന്നാലതൊന്ന് വായിക്കണോല്ലോ!!
ReplyDeleteനന്നായിട്ടുണ്ട് അജിത .
ReplyDeleteഅമ്മയും മകളും തമ്മിലുള്ള ഹൃദ്യമായ ബന്ധം കാണാം അജിതയുടെ കുറിപ്പുകളിൽ . സന്തോഷം
കുറിപ്പ് ഇഷ്ടായി.
ReplyDelete