രാവിലെ ഓഫീസില്‍ പോകാനുള്ള തിരക്കില്‍ ആയിരുന്നു.പെട്ടെന്നാണു ജനലിനപ്പുറത്തെ വിസ്മയക്കാഴ്ച്ച!!!ഗെയിറ്റു തുറന്ന് അടുത്തെത്തി നോക്കി....ഞാന്‍ ചോദിച്ചു....
"ഈ നഗര ഹൃദയത്തിലും എന്നെ കാണാനായി ഒറ്റക്ക് വന്നു വിരിഞ്ഞതാണല്ലേ???"
പണ്ട് ഓണക്കാലത്ത് പൂക്ക്‌ള്‍ ശേഖരിക്കാനായി പോകുമ്പോള്‍ എനിക്ക് ഏറ്റവും ഇഷ്ടം കദളി പൂക്കള്‍ ആയിരുന്നു.ഭാര്‍ഗവിയമ്മയുടേ വീടിന്റെ തെക്കുവശത്തെ തോടരികില്‍ നില്‍ക്കുന്ന കദളിക്കാടുകള്‍. ഓണക്കാലം ആകുമ്പോള്‍ നിറയെ പൂക്കും. കഴിഞ്ഞപ്രാവശ്യം ഓണത്തിനു നാട്ടില്‍ പോയപ്പോള്‍ ഞാന്‍ അവീടെല്ലാം ചുറ്റി നടന്നു.
ശൂന്യം..................
ശൂന്യം..................
ഒരു കദളിചെടിപോലും കാണനില്ല.തെക്കു വശത്തെ ഇളം തിണ്ണയില്‍ അല്പ്പനേരം ഇരു ന്നു എത്രയെത്ര പുരാണ കഥകളാണു എനിക്ക് ഇവിടിരുന്ന് പറഞ്ഞു തന്നിട്ടുള്ളത്!!....
പിന്നില്‍
നിന്നു
കാല്‍
പെരുമാറ്റം
കേള്‍ക്കുന്നതു
പോലെ
തോന്നി....
"വന്നുടന്‍ നേത്രോല്പലമാലയുമിട്ടാള്‍,മുന്നേ,
പിന്നാലെ
വരണാര്‍ത്ഥമാലുമിട്ടീടിനാള്‍"
പിന്നെ കഥകള്‍ തുടങ്ങുകയായി....
ഭാര്‍ഗവിയമ്മ മരിച്ചിട്ട് ഇപ്പോള്‍ രണ്ടു വര്‍ഷമായി........
ഒന്നും മറന്നിട്ടില്ല!!...
നീ മൂളി തന്ന ഈണങ്ങളും ഓര്‍മ്മയുണ്ട്....
"ഒരു നുള്ളു കാക്കപ്പൂ കടം തരുമോ..
ഒരു കൂന തുമ്പപ്പൂ പകരം തരാം"
ഒരു കൂന തുമ്പപ്പൂ പകരം തരാം"
ഇപ്രാവശ്യം
ഓണനിലാവിനും
ഓണവെയിലിനും
കൂടുതല്‍
പ്രകാശം
ഉള്ളതു
പോലെ
.നിന്റെ
സ്നേഹംപകര്‍ന്നു
നല്‍കുന്ന
സന്തോഷം
എത്ര
വലുതാണ്.
ഞാന്‍
ആ പൂവിട്ടു നില്‍ക്കുന ഓര്‍മ്മകളൂടെ കവിളില്‍ ഒന്നു കൂടി തലോടി .
എല്ലാവര്‍ക്കും എന്റെ ഓണാശംസകള്‍!!!!!!!!!!!!!!!
വളരെയധികം ഗൃഹാതുരത്വം ഉണ്ടാക്കുന്ന പൂവാണ് ഇത്. മറന്നു പോയിരുന്നു ഇതിനെ. കാണാന്‍ കിട്ടാതെ. ഇവിടെ കണ്ടപ്പോള്‍ ഉമ്മയുടെ വീട്ടിലെ കുളക്കരയില്‍ ചെന്ന് നിന്ന് മനസ്സ്. ഒത്തിരി നന്ദി..
ReplyDeleteഓണാശംസകള്‍
(ഈ വേര്‍ഡ് വെരിഫിക്കേഷന്‍ വല്യ ബുദ്ധിമുട്ടാണ് ട്ടോ ) :)
ഹായ് കദളിപ്പൂ
ReplyDeleteഓണാശംസകള്‍
പൂവിട്ടു നില്‍ക്കുന്ന ഓര്‍മ്മകള്‍.
ReplyDeleteകുട്ടിക്കാലത്തെ ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മ്മകളോടുകൂടിയല്ലാതെ ഒരു ഓണവും കടന്നു പോയിട്ടില്ല. പണ്ട് ഉത്രാടത്തിന് മാത്രമേ പല നിറങ്ങളില്‍ ഉള്ള പൂക്കളം ഇടാന്‍ അമ്മമ്മ സമ്മതിക്കുമായിരുന്നുള്ളൂ. ബാക്കി ദിനങ്ങളിലെല്ലാം തുമ്പയും മുക്കുറ്റിയും മാത്രം. അതും ഓരോ ദിവസത്തിനും ഓരോ ആകൃതിയും അമ്മമ്മ നിര്‍ദ്ദേശിച്ചു തരും. മൂലത്തിന് നാല് മൂല എന്ന് മാത്രം ഇപ്പോള്‍ ഒരു മങ്ങിയ ഓര്‍മയുണ്ട്. ഇന്ന് തുമ്പപ്പൂവിന്റെ ലഭ്യത കുറവായതുകൊണ്ട് ആ നിയമങ്ങള്‍ക്കും അയവ് വന്നിട്ടുണ്ട്.
ReplyDeleteഇന്നലെ നാട്ടില്‍ നിന്നും എന്നോട് ചാറ്റ് ചെയ്ത ഒരു കുട്ടി (സ്ഥാനം കൊണ്ട് മരുമകള്‍) അവിടെ ഒറ്റ പൂവും കിട്ടാനില്ലെന്നു പറഞ്ഞു. എന്റെ കുട്ടിക്കാലത്ത് അവിടെയെല്ലാം നിറയെ പൂക്കള്‍ ആയിരുന്നു. പൂക്കള്‍ ഇറുത്തു നശിപ്പിക്കുന്നതിനായിരുന്നു ചീത്ത കേട്ടിരുന്നത്. പിന്നീടെന്നാണാവോ അവിടന്നെല്ലാം പൂക്കള്‍ അപ്രത്യക്ഷമായത്?? ഞാന്‍ അവളോട് നാല് ചെടി നട്ടോളാന്‍ പറഞ്ഞു. അടുത്ത ഓണത്തിനെങ്കിലും പൂക്കള്‍ ഉണ്ടാകുമല്ലോ!!
എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍...
ഞാനും നേരുന്നു ഓണാശംസകള്‍.
ReplyDeleteഇവിടെയെത്താൻ ഞാനിത്ര വൈകരുതായിരുന്നു.....
ReplyDeleteഅജിതാ...ഹൃദയം നിറഞ്ഞ ഓണാശംസകൾ........
മന്‍സൂര്‍,പട്ടേപ്പാടംറാംജീ, അരുണ്‍,അഭൂതി, ഗിരീഷ്,അജിത് എല്ലാവര്‍ക്കും നന്ദി.. പൂവിന്റേയും ഓര്‍മ്മകളുടേയും കൂട്ടുപിടിച്ച് ആശംസകള്‍ നേരുകയായിരുന്നു..
ReplyDeleteഹായ് ജാനകീ,
ReplyDeleteഈ വഴിക്ക് വന്നതില്‍ ഏറെ സന്തോഷമുണ്ട്. ഞാന്‍ ജാനകിയുടെ കഥകള്‍ വായിക്കാറുണ്ട്.. എനിക്കിഷ്ടമാണ്.
സസ്നേഹം അജിത
nallathanaji......... keep it up.
Delete:)
ReplyDeleteപട്ടണവാസിയായ ഞാന്‍ കദളിപ്പൂവൊന്നും കൊണ്ടു പൂവിട്ടിട്ടില്ല.
ReplyDeleteഅമ്മ ഒരു മാമൂല്‍ക്കാരിയായതുകൊണ്ട് തുമ്പ നട്ടുപിടിപ്പിച്ച് പൂവിടീക്കുമായിരുന്നു..
കൂടെയിരുന്നു കുറെ പഴയ കഥയും പറയും.അതിലാണ് എന്റെ ഗൃഹാതുരത്വം :)
വൈകിപ്പോയിട്ടോ.. എന്നാലും ഓണാശംസകള്‍
Good post
ReplyDeletethanks
oh aji nallatennalathe etine onnum parayanavilla.very interesting keep it up
ReplyDelete