Powered By Blogger

Wednesday, 11 May 2011

ഓര്‍മ്മപ്പൊട്ടുകള്‍

അമ്മേ,അമ്മേ ഒരു കഥ‌ പറഞ്ഞുതരുവോ , ഒരുകുഞ്ഞുകഥ‌,ആരുംപറയാത്തകഥ‌കുറുക്കനും മുന്തീരിയുംവേണ്ട. കള്ളക്കിളികളുടെ കൂടെ കൂടിയ പവിഴത്തിന്റ കഥ‌ വേണ്ട .ആമയുടെയും മുയലിന്റെയും കഥ‌യും വേണ്ടാ.
ഒരു കുഞ്ഞിക്കഥ‌, ആരും പറയാത്ത കഥ‌
മാളു വീണ്ടും കൊഞ്ചി
*          *          *           *            *           *           *            *         
അന്നൊരു വിജയദശമി നാള്‍. അമ്മയുടെ ഒക്കത്തിരുന്ന് അമ്പലപ്പറമ്പിലേക്ക് പോകുമ്പോള്‍ കുട്ടിയുടെ മനസ്സ് നിറയെ സന്തോഷം ആയിരുന്നു.രാവിലെ കുളിപ്പിക്കുമ്പോഴാണമ്മ പറഞ്ഞത് "ഇന്ന് കുട്ടിയെ എഴുത്തിന്നിരുത്തും.അക്ഷരങ്ങള്‍ കൂട്ടി വായിക്കാന്‍ പഠിച്ചാ ബാലരമയിലെ കഥയൊക്കെ തനിയെ വായിക്കാം"ഉവ്വോ"കുട്ടി  അതിശയത്തോടും  ആഹ്ളാദത്തോടും ചോദിച്ചു .
അമ്പലക്കുളത്തിനരികിലുള്ള  ആ ഓലമേഞ്ഞ കെട്ടിടത്തില്‍ നിറയെ ആള്‍ക്കാര്‍ ആയിരുന്നു.കുട്ടി സന്തോഷത്തോടു കൂടി  എല്ലാവരേയും നോക്കി  ചിരിച്ചു. ആള്‍ ക്കൂട്ടത്തിനു നടുവിലേക്ക് എത്തി നോക്കി.
ആള്‍ക്കൂട്ടത്തിന്റെ നടുവില് hrദ്ധനായ താടിയുള്ള ഒരാളിരുന്ന്  പാത്രത്തിലെ അരിയില്‍എന്തോ എഴുതിക്കുന്നു ഇയാളാണ് എഴുത്താശാന്‍. ഇദ്ദേഹമാണ്    കുഞ്ഞിനെ എഴുത്ത് പഠിപ്പിക്കാന്‍  പോകുന്നത്. പെട്ടെന്ന് കുഞ്ഞിന്പേടിയും സങ്കടവും തോന്നിഅമ്മയുടെ തോളിലേക്ക്  ചാഞ്ഞു. പെട്ടെന്നാണ്"കുട്ടി അത് കണ്ടത്. "ഹായ്അതാ ചീരാമ്മ!!! കുട്ടിയെ തന്നെ നോക്കി ചിരിക്കുന്നു.(വടയാര്‍ എന്ന  ഗ്രാമത്തില്‍  രണ്ടു ഭ്രാന്തിമാരാണേ ഉ ണ്ടാ യിരുന്നത്. ചീരാമ്മയും നയ്യോമിയും.എപ്പോഴും ദുഖിച്ചിരിക്കുകയും കരയുകയും ദേഷ്യപ്പെടുകയും ചെയ്യുന്ന നയ്യോമിയെ കുട്ടിക്ക് വല്യ പേടിയായിരുന്നു..പക്ഷേ എപ്പോഴും ചിരിക്കുകയും  പാട്ടുപാടുകയും  കഥ പറയുകയും ചെയ്യുന്ന ചീരാമ്മയെ കുട്ടിക്ക് ഏറെ ഇഷ്ടമായിരുന്നു. ആള്‍ക്കൂട്ടത്തിന്റെ ഇടയിലൂടെ കുട്ടിയുടെ അടുത്തേക്ക് ധ്രുതിയില്‍ വന്ന ചീരാമ്മ കയ്യിലിരുന്ന ചുട്ട കപ്പ കുട്ടിക്ക് നേരെ നീട്ടി..മറ്റാര്‍ക്കും കൊടുക്കാതെ  തനിക്ക് മാത്രമായികിട്ടിയ സമ്മാനത്തില്‍ കുട്ടിക്ക് അഭിമാനം തോന്നി.സന്തോഷത്തോടെ കുട്ടിയതെടുത്ത് വായില്‍ വച്ചു.പെട്ടന്നതു  കണ്ട അമ്മ കപ്പ  പിടിച്ച് വാങ്ങി ദൂരേക്ക് എറിഞ്ഞു.കുട്ടിയുടെ കാലില്‍ ഒരു നുള്ളും  വച്ചു കൊടുത്തു.കുട്ടി പൊട്ടിക്കരയാന്‍ തുടങ്ങി.അത് കണ്ട ചീരാമ്മ പൊട്ടിച്ചിരിക്കാന്‍  തുടങ്ങി. ആ കുട്ടിയുടെ  പേര്‍ അജിത എന്നായിരുന്നു.  അത് ഞാനായിരുന്നു.
  *         *         *          *          *           *          *          *         
. കഥ കേട്ട് മാളു സന്തോഷത്തോടെ ഉറങ്ങി.എന്റെ ബാല്യത്തെ ചേര്‍ത്തുപിടിച്ച് ഞാനും .....

5 comments:

  1. നല്ല ഓര്‍മ്മകള്‍.
    ഇനിയും ഒരുപാട് എഴുതൂ.
    ആശസകള്‍

    ReplyDelete
  2. നന്മയും ജീവിതത്തിന്റെ പച്ചപ്പുമുള്ള ഓർമ്മകൾ വരട്ടെ

    ReplyDelete
  3. ഒരു ഭ്രാന്തനും ഒരു പൊട്ടനും ഒരു ഗ്രാമത്തിന്
    എന്നും ഒരു അനിവാര്യതയായിരുന്നു...
    ഗ്രാമങ്ങള്‍ തന്നെ ഇല്ലാതായി തുടങ്ങുമ്പോള്‍ ഇത്തരം ഒരമ്കള്‍
    ഇനി ഈ തലമുറയ്ക് ഉണ്ടാവില്ല..
    ഏതോ ഒരു ഭാഗ്യം പോലെ എന്‍റെ ഗ്രാമം എന്‍റെ കുട്ടിക്കാലത്തും
    എല്ലാ നന്മകളും നിറഞ്ഞ ഒരു ഗ്രാമമായിരുന്നു..
    നന്ദി.. ഇനിയും വൈകി എന്നെ ജനിപ്പിക്കാതത്തിനു...

    നല്ല ഭാഷ... അവതരണം നന്നായിട്ടുണ്ട്...

    ReplyDelete
  4. അന്ന് നാക്കിലും വിരലിലും കുടിയേറിയ വിദ്യാദേവിയെ ഇപ്പോഴും നന്നായി കാത്ത് സൂക്ഷിക്കുന്നു....

    ReplyDelete