നിന്നോടൊന്നും പറയാനില്ലാതെ ഒരു ദിനവും
അവസാനിച്ചില്ല
സ്വപ്നത്തിന്റെ ഒരു ദളം
സങ്കടത്തിന്റെ ഒരു തരി
ഇഷ്ടത്തിന്റെ ഒരു തുള്ളി
എഴുതാന്‍ പോകുന്ന കഥയിലെ ഒരു വാക്ക്
എഴുതിപ്പോയ കവിതയിലെ ഒരു വരി
നിന്നോടൊന്നും പറയാനില്ലാതെ ഒരു ദിനവും
അവസാനിച്ചില്ല.
പക്ഷേ ഈ നീണ്ട മൌനത്തിനവസാനം
വീണ്ടും സംസാരിചു തുടങ്ങുമ്പോള്‍
എനിക്കറിയാം അല്‍പ്പം മുന്‍പ് സംസാരിച്ചു
നിര്‍ത്തിയതിന്‍ ബാക്കി പോലെ
നമുക്കു കൈകോര്‍ക്കാന്‍ കഴിയും
അതു കൊണ്ട്
ഈ കത്തു നിനക്കുള്ളതാണ്
Very nice !!!!!!!!!!!
ReplyDeleteനല്ല വരികള്‍.
ReplyDeleteസുസ്മേഷ് ചന്ദ്രോത്ത്
ReplyDeleteവളരെ സന്തോഷം .നന്ദി!!!
kollam !!!!
ReplyDeleteNice attempt. All the best!
ReplyDeleteNandakumar
thanx a lot $ir....:)
ReplyDeleteഎനിക്ക് വിശക്കുന്നു ,
ReplyDeleteഎന്നെ കൊല്ലണ്ടാ...
appol ente blog vayicho?
Delete"എഴുതിപ്പോയ കവിതയിലെ ഒരു വരി"
ReplyDeleteഎന്നത് "എഴുതിക്കഴിഞ്ഞ കവിതയിലെ ഒരു വരി.."
എന്നും എഴുതാമായിരുന്നു...
മനപ്പൂര്‍വമാണോ അങ്ങനെ എഴുതിയത് എന്നറിയില്ല...
ആ വരി കൂടുതല്‍ മനോഹാരിത തരുന്നു...
അത് തന്നെയായിരുന്നു വേണ്ടതും...