Powered By Blogger

Thursday, 25 August 2022

 

ഓർമ്മത്തുണ്ടുകൾ-14

 

കുറച്ചു നാളുകളായി പഴം പുരാണത്തിന്റെ കെട്ടഴിച്ചിട്ട്....ഇത് ഒരു ഓർമ്മയുടെ തുണ്ടാണ് ...രുചിയോർമ്മകളുടെ…………….. 

 

ഉച്ചക്ക് ഊണ് കഴിച്ചു കൊണ്ടിരുന്നപ്പോൾ അച്ഛൻ എന്നോടും അനുജനുമോടായി പറഞ്ഞു "നാളെ മുതൽ കർത്തച്ഛന്റെ വീട്ടിൽ കൊണ്ട് പോയി മാതൃഭൂമി ഇടണം "

"അതെന്താ പത്രക്കാരൻ ചെറുക്കൻ അവിടെ   വരെ പോവില്ലേ "'അമ്മ ചോദിച്ചു

"പാലോം തോടും കടന്നു അവനു അവിടെ വരെ   പോകാൻ വയ്യെന്ന് "

"ഒരു മാസായിട്ട് പത്രം വായിക്കാൻ പറ്റുന്നില്ല "

അത് കഷ്ടായല്ലോ 'അമ്മ പറഞ്ഞു

ഒരു ഒന്നൊന്നര മണിക്കൂർ നിർത്താതെ    നടക്കണം ...അങ്ങ് ദുരെ 

കരിയാറിനടുത്താണ്    .   പക്ഷെ എനിക്ക് സന്തോഷായി.class

ഉള്ള ദിവസം വൈകുന്നേരം പോകും...ശനിയും ഞായറും രാവിലെ പോകും ....കർത്തച്ഛൻ കുടുംബത്തിലെ മൂത്ത കാരണവരും സാമാന്യം ധനികനും ആയിരുന്നു. ഒറ്റമുണ്ടുടുത്ത് കറുത്തിട്ട്  കുഞ്ഞുണ്ണി മാഷിന്റെ മുഖഛായയും  ഒക്കെ ആയി പൊക്കമുള്ള ഒരു ആൾ .നെറ്റിയിൽ ഒരു കുറി സദാ  കാണും കല്യാണം കഴിച്ചിട്ടില്ല .കർത്തച്ഛന്റെ  കാര്യങ്ങൾ ഒക്കെ നോക്കി സഹായിച്ചിരുന്നത് പാറു ഓപ്പച്ചി ആയിരുന്നു. (നമ്മുടെ തങ്കഅപ്പച്ചിയുടെ 'അമ്മ ..ശങ്കരാഭരണം) .ടെറസ് അല്ല  ഓടിട്ട പടിപ്പുരയുള്ള വീടായിരുന്നു. 

വിതച്ചു കൊയ്യാൻ വയലും കായ്‌ഫലങ്ങൾ തരുന്ന ധാരാളം വൃക്ഷങ്ങളും ....ഒരു വലിയ പറമ്പിന്റെ നടുക്കുള്ള വെള്ള സിമെന്റ് തേച്ച വീട് ഓർമ്മയിൽ തെളിഞ്ഞു നിൽക്കുന്നു.പണ്ടേ യാത്ര ഭ്രമം ഉള്ള എനിക്ക് അവിടെ വരെയുള്ള കാഴ്ചകൾ കണ്ടുള്ള യാത്ര എത്ര ആനന്ദകരമായിരുന്നെന്നോ.....കാഴ്ചകൾ എന്ന് പറഞ്ഞാൽ അരവിന്ദാക്ഷൻ ചേട്ടന്റെ പറമ്പിൽ തലപോയ തെങ്ങിൽ ഉള്ള പൊത്തുകൾ....അതിൽ തത്തമ്മകൾ കൂടു കുട്ടിയിട്ടുണ്ടാവും....(തത്തമ്മയെ നോക്കി നിൽക്കുന്നത് എനിക്ക് ഇന്നും കൗതുകമാണ് ) വാളൻപുളി വീണു കിടക്കുന്ന കുമാരി ചേച്ചിയുടെ പറമ്പ് ...sekharan  ചേട്ടന്റെ കടയിലെ പല നിറത്തിലുള്ള മിഠായികൾ .... ആശ എന്ന കൂട്ടുകാരിയുടെ വീട് ..പുഴയിലേക്ക് ജനാല തുറക്കുന്ന ഒരുപാടു പുസ്തകങ്ങൾ ഉള്ള അവളുടെ പരിഷത്ത് പ്രവർത്തകനായ ചേട്ടന്റെ മുറി.പല പ്രസിദ്ധരുടെയും പുസ്തകങ്ങൾ complementary copy ആയി ആ  മുറിയിൽ കാണാമായിരുന്നു.എന്റെ വായനയെ ഒരുപാടു സന്തോഷിപ്പിച്ചിട്ടുണ്ട് ആ മുറി ആശയുടെ വീടും കഴിഞ്ഞു അല്പം കുടി നടന്നാൽ കർത്തച്ഛന്റെ വീടായി .വീടിന്റെ frontil തോടുണ്ട്. പാലം കടന്നു വേണം മുറ്റത്തേക്ക് കയറാൻ .തോടിനരികിലായി "'അമ്മ കറുമ്പി..മകൾ വെളുമ്പി മകളുടെ മകൾ  സുന്ദരി കോത" എന്ന് വിളിക്കുന്ന ഒരു വെള്ളില ചെടി  ഉണ്ടായിരുന്നു.താളിയായിട്ട് ഉപയോഗിക്കും എന്ന് തോന്നുന്നു.. മൂവാണ്ടൻ മാവും കിളിച്ചുണ്ടൻ മാവും മുറ്റത്ത് തന്നെയുണ്ട്. മാമ്പഴ പുളിശ്ശേരി വയ്ക്കാൻ പറ്റുന്ന ചെറു മാങ്ങകൾ  ഉള്ള മുത്തശി മാവു ...ചക്കരമാവു ഐറ്റം ഒക്കെ പറമ്പിലും…കർത്തച്ഛൻ കൈ നീട്ടി മാങ്ങാ പറിച്ചു അതിന്റെ ചുന പോകാൻ  മുറ്റത്തെ ചരൽ കുമ്പാരത്തിൽ  പൂഴ്ത്തി വയ്ക്കും..കുറച്ചൊക്കെ ഞാനും ഓമനയും (തങ്കപ്പച്ചിയുടെ മോൾ)അവിടെ വച്ചേ ഉപ്പും കൂട്ടി തിന്നും. പിന്നെ കുറച്ചു സഞ്ചിയിൽ ആക്കി വീട്ടിൽ കൊണ്ട് പോരും.രാവിലെ പത്തു മണിക്കാണ് കർത്തച്ഛന്റെ പ്രാതൽ ..പാൽക്കഞ്ഞി ആണ് വിഭവം..കൂടെ ചുട്ടരച്ച ചമ്മന്തി ..കണ്ണിമാങ്ങാ അച്ചാർ ...മുരിങ്ങക്കായുടെ അകത്തെ കാമ്പ്  വെണ്ണയിൽ പൊള്ളിച്ചത് ....കൂടാതെ നെല്ലിക്ക കറുപ്പിച്ചതും കാണും.  പ്ലാവില കോട്ടിയാണ് കഞ്ഞി കോരി കുടിക്കുന്നത്.ആദ്യത്തെ കുമ്പിൾ അടുത്തുനിൽക്കുന്ന കുട്ടികളായ ഞങ്ങൾക്ക് തരും.നെല്ലിക്ക വിഭവം ആദ്യം എനിക്ക്   മനസ്സിലായിരുന്നില്ല. അമ്മയാണ് പറഞ്ഞു തന്നത്.   അത് നെല്ലിക്ക പ്രത്യേക രീതിയിൽ പാകപ്പെടുത്തിയെടുക്കുന്നതാണ്.സ്വന്തമായി പാചകം ചെയ്ത താമസിക്കാൻ തുടങ്ങിയപ്പോൾ മുതൽ ആഗ്രഹിക്കുന്നതാണ് ഇതൊന്നു ഉണ്ടാക്കിയെടുക്കാൻ..കഴിഞ്ഞ വര്ഷം ഒരിക്കൽ ചെയ്തിരുന്നു.പിന്നീട്   ഈയിടെയും .'അമ്മ പറഞ്ഞതോർത്തും ഗൂഗിളിൽ നോക്കിയും ഒക്കെ...ഈയിടെ ഒന്ന് innovation  ഒക്കെ വരുത്തി വീണ്ടും...പുതിയ മൺകലത്തിൽ നെല്ലിക്ക എടുത്ത് ധാരാളം കാന്താരി മുളകും ഏറെ കറിവേപ്പിലയും ഞെട്ടോടെ  ഇട്ട് നികക്കെ വെള്ളം ഒഴിക്കുക .ഇത്തിരി മഞ്ഞൾ പൊടിയും നല്ലതു പോലെ ഉപ്പും ചേർക്കുക.കാന്താരി മുളക് ഉള്ളത്  കൊണ്ട് കാൽസ്പൂൺ മുളക് പൊടി മതിയാകും .  ഉപ്പു കുടി തന്നെ നിൽക്കണം. അൽപ്പം കായപ്പൊടിയും ആകാം .. മൂക്കാത്ത പച്ച കുരുമുളക് ഉണ്ടെങ്കിൽ അതും ചേർക്കാം.എന്നിട്ട് അഞ്ചു മിനിറ്റ് തിളപ്പിക്കുക .ആവി പോകുമ്പോൾ  വാഴയില വാട്ടി മൂടി  കെട്ടുക  എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ചൂടാക്കുക.പാത്രം നന്നായിട്ട് കുലുക്കി   വയ്ക്കുക. കുറഞ്ഞത് പത്തു ദിവസം എങ്കിലും തുടരുക.പതിന്നാലു ദിവസം വരെ ആവാം. തുറക്കാൻ പാടില്ല  .അവസാനം അവസാനം ആകുമ്പോൾ ജസ്റ്റ് ചൂടാക്കിയാൽ മതി.കരിഞ്ഞു പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.  .തുറന്നു നോക്കുമ്പോൾ നെല്ലിക്ക വെള്ളം വറ്റി കറുത്തിട്ടുണ്ടായിരിക്കും.  അപ്പോൾ നെല്ലിക്ക കറുപ്പിച്ചത് റെഡി ആയി പക്ഷേ  രുചിയ്ക്ക് ഉലർത്തി തന്നെ എടുക്കണം. അതും നല്ലെണ്ണയിൽ. വറ്റൽ മുളക് ,ഉലുവ ഇവ ചുടാക്കി പൊടിച്ചെടുക്കുക.നല്ലെണ്ണ ചുടാക്കി അതിൽ തൊലിയോടെ  ചതച്ചെടുത്ത വെളുത്തുള്ളിയും ലേശം ഇഞ്ചിയും വഴറ്റുക . നന്നായി വഴറ്റിയതിനു ശേഷം ഗ്യാസ് ഓഫ് ചെയ്ത ചെറുചൂടിൽ പൊടിച്ചു വച്ച മുളകുപൊടിയും ഉലുവ പൊടിയും ചേർക്കുക.പിന്നെ ഏതാണ്ട് പേസ്റ്റ് പോലായിരിക്കുന്ന നെല്ലിക്ക കറുപ്പിച്ചത് ചേർക്കുക .അവസാനം നല്ലെണ്ണയിൽ പൊരിച്ച കായ പൊടിയും ചേർക്കുക.ഒന്നിനും കണക്കില്ല .അളവൊക്കെ ഓരോരുത്തരുടെയും മനോധർമ്മം പോലെ.. പാചകം ദിനചര്യ അല്ലാതെ വരുമ്പോൾ എത്ര മനോഹരം ആണ്. കൈകോർക്കൽ പോലെയോ ചുംബനം പോലെയോ ഒരു കെട്ടിപ്പിടുത്തം പോലെയോ ചേർത്ത് പിടിക്കൽ പോലെയോ അതൊരു പങ്കു വയ്ക്കൽ ആണ്. ഇഷ്ടമുള്ള ആൾക്ക് ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നതും  അവർ  അത് കഴിക്കുന്നത് കാണുന്നതും എത്ര ആനന്ദകരം ആണ്. ഓരോ രുചിയോർമ്മകൾ ...ചില രുചികൾ ഓർമ്മകളാണ്. ഒരിക്കൽ അമ്മയ്ക്ക് വയ്യാതിരുന്ന ദിവസം ഞാൻ ആദ്യമായി കുടംപുളി ഇട്ട മീൻ കറി വച്ചു . അന്ന് അച്ഛൻ കഴിക്കാനിരുന്നപ്പോൾ അമ്മയോട് പറഞ്ഞു “ഇന്നെന്താ കറിക്ക് ഒരു പ്രത്യേക രുചി.നന്നായിട്ടുണ്ട്.  ടി.വി പുരത്തമ്മ വയ്ക്കുന്ന അതേ രുചി”.അച്ഛന്റെ മരിച്ചു പോയ അമ്മുമ്മയാണ് അത് ...

  നിമിഷം മുതൽ ഞാൻ പാചകത്തെ സ്നേഹിച്ചു തുടങ്ങി .പിന്നെയെപ്പൊഴോ കൗമാരത്തിൽ നിന്ന് യൗവനത്തിന്റെ പടിയിലേയ്ക്ക് കാൽ വച്ചു നിന്ന നാളുകളിൽ ഒരിക്കൽ ഒരുപാടു വിഭവങ്ങളുടെ നടുക്ക് നിന്ന് ഒരാൾ ചോദിച്ചു

 "ഇതിൽ ഏതാണ് നീ വച്ച കറി?"

"പറ്റുമെങ്കിൽ പറയു ....."

അവിയൽ ?

അതേ....എന്ന് മൗനം കൊണ്ട് പറഞ്ഞതും .....

അടുപ്പത്ത് നിന്നിറക്കി അവിയലിൽ പച്ചവെളിച്ചെണ്ണയും കറിവേപ്പിലയും ചേർക്കുമ്പോൾ പൊങ്ങി വരുന്ന മണം മറ്റൊരു സ്നേഹകാലം ഓർമ്മിപ്പിക്കുന്നു.

 

ഓർമ്മത്തുണ്ടുകൾ-13

 

റായ്‌പൂർ ട്രൈനിങ്ങിനു പോയപ്പോഴാണ് റീത്ത എന്ന റീത്ത ശർമ്മയെ കണ്ടുമുട്ടിയതും പരിചയപ്പെട്ടതും ...ശിവഗംഗ ഹോട്ടലിലെ താഴത്തെ നിലയിലേയ്ക്ക്  വീൽചെയർ തള്ളിക്കൊണ്ട് വേഗത്തിൽ വന്ന ആസാമി പെൺകുട്ടിയെ  ഞാൻ അന്ന് തന്നെ ശ്രദ്ധിച്ചിരുന്നു വീൽചെയറിൽ ഇരുന്ന ആളെ  ശ്രദ്ധാപൂർവം കസേരയിലേക്ക് മാറ്റിയിട്ട്  ടേബിളിൽ നിരത്തിയിരുന്ന വിവിധഭക്ഷണ പദാർത്ഥങ്ങൾ  ധൃതിയിൽ രണ്ടു പ്ളേറ്റിൽ എടുത്ത് ഞങ്ങൾക്കരികിലായിഅവരും ഇരുന്നു. ഞങ്ങളുടെ ഹെഡ് ക്വാർട്ടേഴ്‌സ് ഓഫീസിലെ Administrative  Officer ആണ് അനിൽ കുമാർ ശർമ്മ .അദ്ദേഹം എന്നെ പോലെ ട്രെയിനിങ്ങിനു  വന്നതാണ്. ഭാര്യ റീത്ത കൂട്ടിനും. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴും റീത്ത ഹിന്ദിയിൽ   എന്തൊക്കെയോ നിർത്താതെ സംസാരിച്ചു കൊണ്ടിരുന്നു. ...പിന്നൊരു ദിവസം ഞാൻ ലിഫ്റ്റിൽ നിന്ന്  രണ്ടാമത്തെ നിലയിലേക്ക്  ഇറങ്ങുമ്പോഴാണ് റീത്ത സ്റ്റെപ്പ് വഴി മുകളിലേയ്ക്ക് ഓടി കയറി പോകുന്നത് കണ്ടത് .. എന്നെ കണ്ടപ്പോഴേ “Terrace mem ….Upar    ബാരിഷ് ആ രഹെ ഹെ “  ...റീത്ത മഴത്തുള്ളികിലുക്കത്തോടെ പറഞ്ഞു ...റൂമിൽ വന്നപ്പോൾ മീനാക്ഷി സത്പദി   കട്ടിലിൽ ചുരുണ്ടു കിടക്കുന്നതു കണ്ടു...എന്നെ കണ്ടപ്പോൾ മോസം  kithnaa      ഖരാബ് ഹെ എന്ന് പിറുപിറുത്തു  ...മീനാക്ഷി സത്പദി ക്ക് ഏതു സമയവും കട്ടിലിൽ കിടപ്പും ഉറക്കവും ആയിരുന്നു.   ഒന്നിനും ഉത്സാഹമില്ലാത്ത മട്ടാണ് അത് കൊണ്ട് നടക്കാൻ പോകാനും അടുത്തുള്ള പച്ചപ്പും പൂക്കളും    നിറഞ്ഞ പാർക്കിലേക്ക് പുലർച്ചേ  യോഗ ചെയ്യാനും പ്രഭാത സവാരിക്ക് പോകുവാനും റീത്ത തന്നെയായിരുന്നു കൂട്ട്.പിന്നീടുള്ള ദിവസങ്ങളിൽ  റീത്തയുമായി  കൂടുതൽ അടുത്തു.  രാവിലെ ഞാനും അനിൽകുമാർ ശർമ്മയും വിശാലും ഒക്കെ  ട്രെയിനിങ് ഹാളിലേക്കു പോകുമ്പോൾ സന്തോഷത്തോടെ  കൈവീശി യാത്ര പറഞ്ഞു നിൽക്കുന്ന റീത്ത അതേ ഉത്സാഹത്തോടെ വൈകുന്നേരം ഞങ്ങളെ കാത്ത് നിൽക്കുന്നുണ്ടാവും ഹോട്ടലിന്റെ താഴത്തെ നിലയിൽ .

മലമുകളിലെ അമ്പലത്തിലേക്ക്  ട്രെയിനീസിനെ കൊണ്ട് പോയപ്പോൾ റീത്തയും വന്നിരുന്നു. 

..ആസാമിലെ ഒരു ഉൾഗ്രാമത്തിലെ വീടിനെ പറ്റിയും   അനിൽ കുമാർ  ശർമ്മയെ കല്യാണം കഴിച്ചു ഡൽഹിയിലേക്ക് വന്നതും ധീരജ് ജനിച്ചപ്പോൾ ഉണ്ടായ സന്തോഷവും യാത്ര പോയിട്ടുള്ള വിവിധ സ്ഥലങ്ങളെ പറ്റിയും എല്ലാം രണ്ടാഴ്ച്ചയ്ക്കുള്ളിൽ റീത്ത പലപ്പോഴായി പറഞ്ഞു കേൾപ്പിച്ചു. കേരളത്തെ പറ്റി പറയുമ്പോൾ റീത്തയ്ക്ക് നൂറു നാവായിരുന്നു."മൂന്നാർ മുജ്ജെ ബഹുത്    പസന്ദ് ആയാ ...ജബ് കുമരകം ഗയാ തബ്   ഖൊരിമീൻ     ഖായാ     "..കേരളം റീത്തയ്ക്ക് വലിയ ഇഷ്ടമാണെന്നും പറഞ്ഞു ...

ഒരു ദിവസം റൂമിലേയ്ക്ക് സ്വീറ്റ് പാക്കറ്റുമായി വന്നു ..."എന്റെ മകൻ പത്ത് പാസായി കഴിഞ്ഞ വട്ടം fail  ആയിരുന്നു."  റീത്ത പോയി കഴിഞ്ഞപ്പോൾ മീനാക്ഷി സത്പദി എന്നോട്  പറഞ്ഞു " യെ ലഡ്കി കിത്ന innocent   ഹെ...choti   .choti   bathom കോ kyom  ithna  khusi. ഹുസ്ബന്റിനു നടക്കാൻ     പോലും വയ്യ  ...LTC എടുത്തു ഫ്ലൈറ്റിൽ ടൂർ പോയതാണ് സന്തോഷം ...പാഗൽ ഹെ അതു  എന്നൊക്കെ പറഞ്ഞു  പരിഹസിച്ചു ...ഒരു ഗ്ലാസിൽ പകുതി വെള്ളം   ഉണ്ടെങ്കിൽ പകുതി വെള്ളം ഉണ്ടെന്നും പകുതി വെള്ളം ഇല്ലെന്നും പറയാം ..അത് പോലെയാണ് തന്നെയാണ് ജീവിതവും...

ഓരോ  മനുഷ്യന്റെയും  attitude   ആണ് സന്തോഷം.  രണ്ടു മക്കളും എൻജിനീയറും ഭർത്താവു ഉയർന്ന ഉദ്യോഗസ്ഥനുമായിട്ടിട്ടും മീനാക്ഷിക്ക് എല്ലാത്തിനോടും വെറുപ്പാണ്. എപ്പോഴും പരാതിയും പിറുപിറുക്കലും. അവിടത്തെ 49  ഡിഗ്രി ചൂടിലും വരൾച്ചയിലും റീത്തയുടെ ചിരിയും സംസാരവും എത്രമാത്രം ദിവസങ്ങളെ ഉത്സാഹഭരിതമാക്കി എന്ന് പറയാതെ വയ്യ.   നാലഞ്ച് ;മാസംമുമ്പ്  റീത്തയും ഭർത്താവും മോനും കുടി കാശ്മീരിൽ പോയ വീഡിയോ അയച്ചു തന്നിരുന്നു.  വീൽ ചെയറുമായി ;മഞ്ഞിലൂടെ തുഴഞ്ഞു നടക്കുന്ന ചിരിക്കുന്ന ചിത്രം ..അവരുടെ ആ ചിത്രം   കണ്ടപ്പോൾ വൈകാതെ വീണ്ടും അവരെ ഒരിക്കൽ കുടി കാണുമെന്നു കരുതിയില്ല ..ഈയിടെ ഫരീദാബാദിൽ പാർലമെൻററി കമ്മിറ്റിക്കു പോയപ്പോൾ  ഞങ്ങൾ വന്നതറിഞ്ഞു..റീത്ത ഞങ്ങളെ വിളിക്കുകയും ഹോട്ടലിൽ ഞങ്ങളെ കാണാൻ വരികയും ചെയ്തു..ഞങ്ങളെ വീട്ടിലേയ്ക്കു വിളിച്ചു. പിന്നീടാവട്ടെ എന്ന് പറഞ്ഞു  ഞാൻ  ഒഴിയാൻ നോക്കി ..."പക്ഷെ റീത്ത സമ്മതിച്ചില്ല… ചായ  പോലും കുടിക്കാൻ നിര്ബന്ധിക്കില്ലെന്നു പറഞ്ഞു കുട്ടി കൊണ്ട് പോയി. കുറെ സംസാരിച്ചു.ഈ വര്ഷം റീത്തയുടെ teracile ചെടികൾ നിറയെ പൂവിട്ടെന്നും "ഇത്നാ ബഡാ ബഡാ ഫൂലോം" എന്ന് പറഞ്ഞു ഒരു സഞ്ചി നിറയെ l .... കുറെ ഉണങ്ങിയ പൂക്കൾ ....ഞങ്ങളെ കാണിച്ചു ...പിന്നെ റീത്ത ഒരു ചെറിയ പൂവിനെ കുറിച്ച സംസാരിച്ചു ...ഈ ഭൂമിയിൽ ഭംഗിയുള്ള നല്ല ഒരു പൂവുണ്ട് "കിത്ന സുന്ദർ ഹെ" അറിയാമോ ...നോക്കി നോക്കി നിൽക്കുമ്പോൾ മനസ്സിൽ സന്തോഷം നിറയും ...രാവിലെ ഉണർന്നാൽ  ഞാൻ ആ പൂവിനെ കാണാൻ പോകും .....ഇ ലോകത്തിലെ ഏറ്റവും മനോഹരമായ നിറം നീലയാണെന്നും ..ഏറ്റവും മനോഹരമായ പൂവ് അതാണെന്നുംതോന്നും ...അതിന്റെ വിത്ത്  ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്. റീത്ത പെട്ടിയുടെ അടിയിൽ നിന്നു  ചെറിയ ചെപ്പു തുറന്നു  അതിൽ സൂക്ഷിച്ചു വച്ചിരുന്ന  വിത്തുകൾ എടുത്ത് കാട്ടി. ഒറ്റ നോട്ടത്തിലേ മനസിലായി ...

അതേ പൂക്കൾ ..

തെക്കേ മുറ്റത്ത് വേലിക്കരികിൽ ...

അമ്പലമുറ്റത്ത് മതിലിനോട് ചേർന്ന് .....

ബസ്റ്റോപ്പിലേയ്ക്ക് പോകും വഴി യരികിൽ ....

അയ്യോ! ഇത് നമ്മുടെ ശംഖു പുഷ്പം അല്ലേ ....കൂടെയുള്ള കൂട്ടുകാരി പറഞ്ഞു ...റീത്ത പൊതിഞ്ഞു തന്ന പൂക്കളും വിത്തുകളുമായി ഞങ്ങൾ ഹോട്ടൽ മുറിയിലേയ്ക്ക് പൊന്നു.  പോരുന്നതിന്റെ തലേ ദിവസം രാത്രിയിൽ  പാക്ക് ചെയ്തു കൊണ്ടിരുന്നപ്പോൾ കൂട്ടുകാരി ചോദിച്ചു  " ഈ ഉണങ്ങിയ പൂക്കളും  ചുമന്നു ഫ്ലൈറ്റിൽ കെട്ടി പോണോ .....already weight  കുടുതലാണൊന്നു സംശയം ഉണ്ട്. വേസ്റ്റ് ബാസ്കറ്റിൽ ഇടട്ടെ.

 

ഞാൻ പറഞ്ഞു ...വേണ്ട ...ഇത് സ്നേഹത്തിന്റെ   വിത്തുകളാണ് . ഇതെനിക്ക് വേണം

ഫ്ളൈറ്റിൽ ഇരുന്നപ്പോൾ ഞാൻ റീത്തയെന്ന പ്രകാശം പരത്തുന്ന പെൺകുട്ടിയെ പറ്റി ആലോചിച്ചു സ്വയം സന്തോഷിക്കാനും മറ്റുള്ളവരിലേക്ക് സന്തോഷം പകർത്താനും ചിലർക്കേ കഴിയൂ ....ചിലർക്ക് മാത്രം ..അപ്പോൾ എനിക്ക് ഒരു കഥ ഓർമ്മ വന്നു ...പണ്ടൊരു ഗുരു തന്റെ ശിഷ്യന്മാരോട് ഗുരുദക്ഷിണയായി ആവശ്യപ്പെട്ടത് അദ്ദേഹത്തിന്റെ മുറി നിറച്ചു കൊടുക്കാനാണ് ..ഒരാൾ നഗരമെല്ലാം തേടി തിരഞ്ഞു മാലിന്യങ്ങളും ചപ്പു ചവറുകളും കൊണ്ട് വന്നു മുറി നിറച്ചു. മറ്റെയാൾ വൈകുന്നേരം വരെ വെറുതെയിരുന്നിട്ട് സമയം ആയപ്പോൾ ഒരു ചന്ദനത്തിരി കൊണ്ട് വന്നു കത്തിച്ചു ..മുറി നിറയെ സുഗന്ധം പരന്നു,

അതുപോലെയാണ്   ബന്ധ ങ്ങളും സൗഹൃദങ്ങളും...ജീവിതവും  എല്ലാം